Logo
Sat, Jun 20, 2026 • 03:57 PM
LIVE TV
Watch

No business videos available

No Middle East videos available

തടി കുറയ്ക്കാൻ ഇതാ എളുപ്പത്തിൽ ഒരു ക്വീൻവാ ഇഡ്ഡലി! അരിക്കും ഗോതമ്പിനും പകരം ഈ 'സൂപ്പർ ഫുഡ്' കഴിക്കൂ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 20, 2026
1 min read
SHARE:
SAVE: Login to save

തടി കുറയ്ക്കാൻ ഇതാ എളുപ്പത്തിൽ ഒരു ക്വീൻവാ ഇഡ്ഡലി! അരിക്കും ഗോതമ്പിനും പകരം ഈ 'സൂപ്പർ ഫുഡ്' കഴിക്കൂ


ഇന്നത്തെ കാലത്ത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അരിക്കും ഗോതമ്പിനും പകരമായി ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച പോഷകസമൃദ്ധമായ ഒരു ധാന്യമാണ് ക്വീൻവാ. ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നതുകൊണ്ടുതന്നെ ഇതിനെ 'സൂപ്പർ ഫുഡ്', 'സൂപ്പർ ഗ്രെയ്ൻ' എന്നൊക്കെയാണ് പോഷകാഹാര വിദഗ്ധർ വിശേഷിപ്പിക്കുന്നത്. പൂർണ്ണമായും ഗ്ലൂട്ടൻ ഫ്രീയായ (Gluten-free) ക്വീൻവായിൽ പ്രോട്ടീൻ, ഫൈബർ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയെല്ലാം സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ദിവസേനയുള്ള ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ ഒന്നാണിത്. പ്രോട്ടീൻ, ഫൈബർ, അയൺ, കോപ്പർ, തയാമിൻ, വൈറ്റമിൻ ബി 6 എന്നിവയുടെ കലവറയാണ് ഈ കുഞ്ഞൻ വിത്ത്. മഗ്നീഷ്യം, ഫോസ്‌ഫറസ്‌, മാംഗനീസ്‌, ഫോളേറ്റ് എന്നിവയ്ക്ക് പുറമെ ശരീരത്തിന് അത്യാവശ്യമായ അമിനോആസിഡുകളും ഇതിലുണ്ട്. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിച്ചാൽ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടില്ല എന്ന പ്രത്യേകതയുമുണ്ട്.

ക്വീൻവാ കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും എളുപ്പത്തിലുള്ളതും രുചികരവുമായ ഒരു വിഭവമാണ് ഇഡ്ഡലി. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് കൂടിയ അളവിൽ പ്രോട്ടീൻ ശരീരത്തിലെത്തിക്കാൻ ഇതിന് കഴിയും. ഈ ഹെൽത്തി ഇഡ്ഡലി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ:

  • ക്വീൻവാ – 1 കപ്പ്
  • ഉഴുന്ന് പരിപ്പ് – ½ കപ്പ്
  • അവൽ – ¼ കപ്പ്
  • ഉലുവ – ½ ടീസ്പൂൺ
  • ഉപ്പ്, വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:


  1. ക്വീൻവാ നന്നായി കഴുകി 4–5 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക.
  2. ഉഴുന്ന് പരിപ്പും ഉലുവയും ഒരുമിച്ചിട്ട് പ്രത്യേകം പാത്രത്തിൽ കുതിർക്കുക. അവൽ 15 മിനിറ്റ് മാത്രം വെള്ളത്തിൽ കുതിർത്ത് വെച്ചാൽ മതിയാകും.
  3. കുതിർന്നതിന് ശേഷം ആദ്യം ഉഴുന്ന് പരിപ്പും ഉലുവയും ചേർത്ത് നല്ല മൃദുവായി അരച്ചെടുക്കുക.
  4. അതുകഴിഞ്ഞ് മറ്റൊരു പാത്രത്തിൽ ക്വീൻവയും അവലും ഒന്നിച്ച് ചേർത്ത് അല്പം തരിയുള്ള രീതിയിൽ (രവ പരുവം) അരച്ചെടുക്കുക.
  5. അരച്ചെടുത്തവ രണ്ടും ഒരുമിച്ച് ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി ഇളക്കുക.
  6. ഈ മാവ് 6–8 മണിക്കൂർ നന്നായി പുളിക്കുന്നതിനായി മാറ്റി വയ്ക്കുക.
  7. മാവ് പുളിച്ചതിന് ശേഷം ഇഡ്ഡലി തട്ടിൽ അല്പം എണ്ണ പുരട്ടി മാവ് ഒഴിച്ച് 10–12 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.കൊഴുപ്പില്ലാത്ത, പ്രോട്ടീൻ നിറഞ്ഞ ക്വീൻവാ ഇഡ്ഡലി തയാർ! വെയിറ്റ് ലോസ് ഡയറ്റിലുള്ളവർക്ക് പ്രഭാതഭക്ഷണമായി ഇത് ധൈര്യമായി കഴിക്കാവുന്നതാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10