Logo
Sat, Jun 13, 2026 • 03:54 AM
LIVE TV
Watch

No business videos available

No Middle East videos available

വയനാടിനെ ചേർത്തുപിടിച്ച് കർണാടക; അവശ്യസാധനങ്ങളുമായി 9 ട്രക്കുകള്‍ കൂടി കേരളത്തിലേക്ക്; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഫ്ലാഗോഫ് ചെയ്തു | VIDEO


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 06, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

വയനാടിനെ ചേർത്തുപിടിച്ച് കർണാടക; അവശ്യസാധനങ്ങളുമായി 9 ട്രക്കുകള്‍ കൂടി കേരളത്തിലേക്ക്; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഫ്ലാഗോഫ് ചെയ്തു | VIDEO
  ബംഗളുരു: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ച വയനാടിനെ ചേർത്തുപിടിച്ച് കർണാടകത്തിലെ കോണ്‍ഗ്രസ് സർക്കാർ. അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളുമായി 9 ട്രക്കുകള്‍ കർണാടകത്തില്‍ നിന്നും വയനാട്ടിലേക്ക് തിരിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഫ്ലാഗോഫ് ചെയ്തു. ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. ബിടിഎം, ജയനഗർ നിയമസഭാ മണ്ഡലങ്ങളുടെ നേതൃത്വത്തില്‍ സമാഹരിച്ച ദുരിതാശ്വാസ സാധനങ്ങളുമായാണ് ട്രക്കുകള്‍ വയനാട്ടിലേക്ക് പുറപ്പെട്ടത്. ജയനഗർ മുൻ എംഎൽഎ സൗമ്യ റെഡ്ഡി, മുൻ ബിബിഎംപി മേയർ മഞ്ജുനാഥ് റെഡ്ഡി, നാഗരാജു, മഞ്ജുനാഥ്  തുടങ്ങിയവരും ഒപ്പമുണ്ട്. വയനാട് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി 1.32 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികളാണ് കർണാടക 9 ട്രക്കുകളിലായി അയക്കുന്നത്. നേരത്തെ കർണാടക ഊർജമന്ത്രി കെ.ജെ. ജോർജ് വയനാട്ടിലെ ജനങ്ങള്‍ക്കായി ലോറികളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചിരുന്നു. വയനാട് പുനരധിവാസത്തിനായി 100 വീടുകള്‍ കർണാടക സർക്കാർ നിർമ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഫ്ലാഗ് ഓഫ് ചടങ്ങിൽ എംഎൽസി യു.ബി. വെങ്കിടേഷ്, കെപിസിസി ട്രഷറർ കൃഷ്ണരാജു, ബി. മല്ലികാർജുന, ചന്ദ്രപ്പ, ആനന്ദ്, മഞ്ജുള സമ്പത്ത്, ബി. മോഹൻ, ഗോവർദ്ധൻ റെഡ്ഡി, മുനിരാജു, വെങ്കിടസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.   [video width="1280" height="720" mp4="https://jaihindtv.in/wp-content/uploads/2024/08/DK-Wynd.mp4.mp4"][/video]   [video width="1280" height="720" mp4="https://jaihindtv.in/wp-content/uploads/2024/08/DK-Wynd.mp4-1.mp4"][/video]
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10