Logo
Sat, Jun 13, 2026 • 01:11 PM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ധന വിലവര്‍ധനവ് കടുത്ത ജനവഞ്ചന; നാളെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 25, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഇന്ധന വിലവര്‍ധനവ് കടുത്ത ജനവഞ്ചന; നാളെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിനൊരുങ്ങുന്നു. വില വര്‍ധനവ് ഉടനടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 26 ചൊവ്വാഴ്ച വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ.പി.സി.സി കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാമത്തെ തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഉയര്‍ന്ന നികുതി ഘടനയാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഇത്രയും കൂടിയ വില നല്‍കേണ്ടി വരുന്നതിന്റെ പ്രധാന കാരണം. നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് പകരം രാജ്യത്തെ കടുത്ത വിലക്കയറ്റത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്നും നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ശക്തമായ ജനകീയ പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10