കൂറ്റന്‍ തിരമാലയ്ക്ക് സാധ്യത; കേരള-തമിഴ്നാട് തീരങ്ങളില്‍ ജാഗ്രതാനിര്‍ദേശം
Jaihind TV News Report
Jaihind TV Web Desk
June 14, 2021
1 min read
•
Updated: June 09, 2026
തെക്കൻ തമിഴ്‌നാട് തീരത്ത് കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള ഭാഗങ്ങളില്‍ കൂറ്റന്‍ തിരമാലയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. നാളെ അര്‍ധരാത്രി വരെ 3 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉണ്ടാകാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കേരളത്തിലും മത്സ്യബന്ധനത്തിന് 17 വരെ നിരോധനമുണ്ട്.
തീരദേശമേഖലയ്ക്കുള്ള നിര്‍ദേശങ്ങള്‍ :
1. കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം ജൂൺ 17 വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.
2. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
3. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം. etc.) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
4. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10