സന്‍സിബാര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മലയാള ചിത്രം 'വാസര'
ഡെസര്‍ട്ട് ലിങ്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ലക്ഷ്മി പുഷ്പ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം 'വാസര' 29-ാമത് സന്‍സിബാര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് (ZIFF) തിരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 24 മുതല്‍ 28 വരെ താന്‍സാനിയയില്‍ നടക്കുന്ന മേളയില്‍ ജൂണ്‍ 25-നാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
പ്രതികാരവും കുറ്റബോധവും മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണമായ അവസ്ഥകളും പ്രമേയമാക്കിയാണ് വാസര ഒരുക്കിയിരിക്കുന്നത്. മകളെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് നിയമശിക്ഷ മതിയാകില്ലെന്ന് വിശ്വസിക്കുന്ന രാമസ്വാമി എന്ന പിതാവ് സ്വന്തം രീതിയില്‍ പ്രതികാരം ചെയ്യുകയും തുടര്‍ന്ന് ജയിലിലാകുകയും ചെയ്യുന്നു. ജയിലിലെയും ആശുപത്രിയിലെയും ജീവിതങ്ങളെ സമാന്തരമായി അവതരിപ്പിക്കുന്ന ചിത്രം കുറ്റം, ശിക്ഷ, നീതി, മാനുഷിക ബന്ധങ്ങള്‍ എന്നിവയെ ആഴത്തില്‍ പരിശോധിക്കുന്നു.
ദര്‍ശന്‍ ശാസ്ത്രി നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രമോദ് വെളിയനാട്, അടാട്ട് ഗോപാലന്‍, അരുണ്‍ സോള്‍, ബൈജു നെറ്റോ, അജിത്ത് സാഗര്‍, ഇഷ രേഷു, ഭാസ്‌കര്‍ അരവിന്ദ്, രതീഷ് രോഹിണി, ജീവന്‍, രാഖി, അരുണ്‍ കുമാര്‍ വി. എസ്., ജയപ്രസാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഘു കുന്നംകരയുടെയും ലക്ഷ്മി പുഷ്പയുടെയും കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ശ്രീരാഗ് മങ്ങാത്ത് ഛായാഗ്രഹണവും ആശിഷ് ഗോപി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സിബി ജോസഫാണ് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നിവേദ് മോഹന്‍ ദാസ് സൗണ്ട് ഡിസൈനും ടോണി വില്‍സണ്‍ പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നു.
രാകേഷ് ജയകുമാര്‍, തമന്ന സോള്‍, ശിവപ്രിയ എന്നിവര്‍ സംവിധാന സഹായികളായും ദിലീപ് ദാസ് പോസ്റ്റര്‍ ഡിസൈനറായും പ്രവര്‍ത്തിച്ചു. എബിന്‍ ഫിലിപ്പ് കളറിസ്റ്റായും അരുണ്‍ സോള്‍ കാസ്റ്റിംഗ് ഡയറക്ടറായും ശങ്കര്‍ തങ്കരാമന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്യാമറ-ലൈറ്റ് യൂണിറ്റ് പ്രൈം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ സേവനങ്ങള്‍ സ്റ്റുഡിയോ ഹ്യൂവും നിര്‍വഹിച്ചിരിക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.