Logo
Sat, Jun 13, 2026 • 09:10 AM
LIVE TV
Watch

No business videos available

No Middle East videos available

KC VENUGOPAL MP| 'അടിയന്തരാവസ്ഥ എന്ന നാടകത്തിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കുറ്റബോധം'- കെ.സി.വേണുഗോപാല്‍ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 25, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

KC VENUGOPAL MP| 'അടിയന്തരാവസ്ഥ എന്ന നാടകത്തിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കുറ്റബോധം'- കെ.സി.വേണുഗോപാല്‍ എംപി
മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട കേന്ദ്ര സര്‍ക്കാരാണ് അടിയന്തരാവസ്ഥയെക്കുറിച്ചു പറയുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.  അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ എതിരാളികളെ പോലും നിലയ്ക്ക് നിര്‍ത്തുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. അതിന്റെ കുറ്റബോധം പേറിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓരോന്ന് വിളിച്ചു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്ത വിജയകരമായ കോണ്‍ഗ്രസ് പ്രവര്‍ത്തനമായിരുന്നു സംവിധാന്‍ ബച്ചാവോ റാലി. അതിനെ പേടിച്ചാണ് ഇപ്പോള്‍ അടിയന്തരാവസ്ഥ പൊക്കിപ്പിടിച്ചു കൊണ്ടു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ത്തമാനകാല ചോദ്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ കുറ്റബോധം കാരണമാണ് അടിയന്തരാവസ്ഥയുടെ 50 വര്‍ഷം എന്ന നാടകം ഉന്നയിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളും ആദര്‍ശങ്ങളും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസാണ്. ഗുരുദേവന്റെ പ്രാധാന്യവും മാഹാത്മ്യവും എടുത്തു പറഞ്ഞുകൊണ്ടാണ് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കാറുള്ളത്. സാമൂഹ്യ പരിഷ്‌കരണത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. അതിനാല്‍ ശിവഗിരിമഠവും ശ്രീനാരായണഗുരുവും എന്നും കോണ്‍ഗ്രസിന് ബഹുമാനമുള്ളവരാണ്. കൂടുതല്‍ വിവാദങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും  കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10