Logo
Sat, Jun 13, 2026 • 02:33 AM
LIVE TV
Watch

No business videos available

No Middle East videos available

VM SUDHEERAN| തോട്ടപ്പള്ളി കരിമണല്‍ ഖനനം സിബിഐ അന്വേഷിക്കണം; കമ്പനിയുടെ തട്ടിപ്പിന് ഇടത് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു: വി എം സുധീരന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 11, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

VM SUDHEERAN| തോട്ടപ്പള്ളി കരിമണല്‍ ഖനനം സിബിഐ അന്വേഷിക്കണം; കമ്പനിയുടെ തട്ടിപ്പിന് ഇടത് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു: വി എം സുധീരന്‍
തീരദേശ ജനതയേയും കുട്ടനാടന്‍ കര്‍ഷകരെയും ഒരുപോലെ വഞ്ചിച്ച തോട്ടപ്പള്ളി കരിമണല്‍ ഖനനത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ്് വി എം സുധീരന്‍ ആവശ്യപ്പെട്ടു. കരിമണല്‍ കമ്പനിയുടെ തട്ടിപ്പിന് ഇടതു സര്‍ക്കാര്‍ പച്ചയായി ഒത്താശ ചെയ്തുകൊടുക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു. കരിമണല്‍ ഖനന വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹ സമരത്തിന്റെ നാലാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ബാധിക്കുന്ന ദൈനംദിന വിഷയങ്ങളില്‍ എക്‌സിക്യൂട്ടീവും ലെജിസ്‌ലേറ്റിവ് പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ജുഡീഷ്യറിയുടെയും ഭാഗത്തുനിന്നാണ് നീതി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ശരിയായ തീരുമാനം ഉണ്ടാകാന്‍ വൈകുന്നത് പൊതുസമൂഹത്തെ വേദനിപ്പിക്കുന്നുവെന്നും സമരത്തിന് പിന്നില്‍ എല്ലാക്കാലത്തും ഒപ്പമുണ്ടാകുമെന്നും സൂധീരന്‍ പറഞ്ഞു. ഏകോപന സമിതി ചെയര്‍മാന്‍ എസ് സുരേഷ് കുമാര്‍ സമരത്തിന് അധ്യക്ഷത വഹിച്ചു. ശാസ്ത്ര സെമിനാര്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10