Logo
Tue, Jun 30, 2026 • 12:42 PM
LIVE TV
Watch

No business videos available

No Middle East videos available

കൊട്ടാര അടുക്കളയിലെ കടുത്ത വിലക്കുകൾ! ബ്രിട്ടീഷ് രാജകുടുംബം തികച്ചും ഒഴിവാക്കുന്ന 7 ഭക്ഷണങ്ങൾ ഇവയാണ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 30, 2026
1 min read
SHARE:
SAVE: Login to save

കൊട്ടാര അടുക്കളയിലെ കടുത്ത വിലക്കുകൾ! ബ്രിട്ടീഷ് രാജകുടുംബം തികച്ചും ഒഴിവാക്കുന്ന 7 ഭക്ഷണങ്ങൾ ഇവയാണ്


ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആഡംബര ജീവിതവും വലിയ കൊട്ടാര വിരുന്നുകളും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഈ വിരുന്നുകളിൽ അതിഥികളുടെ പട്ടിക തയ്യാറാക്കുന്നതുപോലെ തന്നെ അതീവ ജാഗ്രതയോടെയാണ് കൊട്ടാരത്തിലെ മെനുവും രൂപപ്പെടുത്തുന്നത്. വായനാക്കാർക്ക് വിചിത്രമെന്ന് തോന്നാമെങ്കിലും, ചില ഭക്ഷണങ്ങൾ രാജകീയ മേശകളിൽ നിന്ന് പൂർണ്ണമായി തന്നെ മാറ്റിനിർത്താറുണ്ട്. ആരോഗ്യം, സാമൂഹിക മര്യാദകൾ, മൃഗസംരക്ഷണം എന്നിവ മുൻനിർത്തി ബ്രിട്ടീഷ് രാജകുടുംബം കൽപ്പിച്ച ആ കടുത്ത വിലക്കുകൾ എന്തൊക്കെയാണെന്ന് നോക്കാം.

പൊതുവേദിയിലെ മര്യാദയും വെളുത്തുള്ളി വിലക്കും

ഭക്ഷണത്തിന് രുചി കൂട്ടാൻ നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വെളുത്തുള്ളിയും സവാളയും കൊട്ടാര അടുക്കളകളിൽ കടുത്ത വിലക്ക് നേരിടുന്നവയാണ്. രാജകുടുംബാംഗങ്ങൾ ലോകനേതാക്കളുമായും പൊതുജനങ്ങളുമായും നിരന്തരം അടുത്ത് ഇടപഴകേണ്ടി വരുന്നതിനാൽ ശ്വാസത്തിന് ദുർഗന്ധം വരാതിരിക്കാനാണ് ഈ മുൻകരുതൽ. രാജകീയ വിരുന്നുകളിൽ വെളുത്തുള്ളി ഉപയോഗിക്കാറില്ലെന്ന് കാമില രാജ്ഞി തന്നെ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിട്ടുണ്ട്. സ്വന്തം രുചിതാത്പര്യങ്ങളേക്കാൾ സാമൂഹിക മര്യാദകൾക്കാണ് ഇവർ മുൻഗണന നൽകുന്നത്.

രാജകീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഷെൽഫിഷ്

വിദേശ യാത്രകളിലോ ഔദ്യോഗിക ചടങ്ങുകളിലോ ആയിരിക്കുമ്പോൾ രാജകുടുംബാംഗങ്ങൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ചെമ്മീൻ, കക്ക, ഓയിസ്റ്റർ തുടങ്ങിയ ഷെൽഫിഷ് വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ കാലത്ത് ഇതിന് കർശന നിർദ്ദേശമുണ്ടായിരുന്നു. സമാനമായ കാരണം കൊണ്ടുതന്നെ പകുതി മാത്രം വേവിച്ച മാംസമോ (Steak), അസംസ്‌കൃത മാംസം അടങ്ങിയ വിഭവങ്ങളോ കൊട്ടാരത്തിൽ വിളമ്പാറില്ല. കൃത്യമായി പാകം ചെയ്ത സുരക്ഷിതമായ ആഹാരം മാത്രമാണ് ഇവർ കഴിക്കാറുള്ളത്.

ക്രൂരതയ്‌ക്കെതിരെയുള്ള ചാൾസ് രാജാവിന്റെ 'റെഡ് കാർഡ്'

ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടല്ല, മറിച്ച് തികച്ചും ധാർമ്മികമായ കാരണങ്ങളാലാണ്. താറാവുകൾക്കും വാത്തകൾക്കും പൈപ്പുകളിലൂടെ നിർബന്ധപൂർവ്വം ആഹാരം നൽകി അവയുടെ കരൾ അമിതമായി കൊഴുപ്പടിഞ്ഞ് വലുപ്പം വെയ്പ്പിച്ചുണ്ടാക്കുന്ന ഫ്രഞ്ച് വിഭവമായ 'ഫോയ് ഗ്രാസ്' (Foie Gras) കൊട്ടാരത്തിൽ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. മൃഗങ്ങളോടുള്ള ഈ ക്രൂരത മനസ്സിലാക്കി ചാൾസ് രാജാവ് വെയിൽസ് രാജകുമാരനായിരുന്ന കാലത്ത് തന്നെ ഈ വിഭവം രാജകീയ വസതികളിൽ വിളമ്പുന്നത് വിലക്കിയിരുന്നു.

പ്രകൃതിയോട് ഇണങ്ങിയ ഭക്ഷണരീതി

അന്തരിച്ച എലിസബത്ത് രാജ്ഞി കൃത്രിമമായി ചൂട് നിലനിർത്തുന്ന ഗ്രീൻഹൗസുകളിലോ വിദേശത്തുനിന്ന് വലിയ ചെലവിൽ ഇറക്കുമതി ചെയ്തോ എത്തിക്കുന്ന പഴങ്ങളേക്കാൾ, ആ കാലയളവിൽ മാത്രം ലഭിക്കുന്ന ജൈവ ഉൽപ്പന്നങ്ങൾ കഴിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. നിലവിൽ ചാൾസ് രാജാവും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളും ശുദ്ധീകരിച്ച പഞ്ചസാരയും ഒഴിവാക്കി തേൻ, പ്രകൃതിദത്ത മധുരം, ധാന്യങ്ങൾ എന്നിവയാണ് അദ്ദേഹം തന്റെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10