പള്‍സര്‍ സുനിക്ക് ജാമ്യം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി; ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതി ജാമ്യം നല്‍കണമെന്ന് സുപ്രീം കോടതി
Jaihind TV News Report
Jaihind TV Web Desk
September 17, 2024
1 min read
•
Updated: June 09, 2026
ഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. ഏഴര വര്‍ഷമായി ജയിലിലാണെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചു. പള്‍സര്‍ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കുന്നില്ലെന്ന് പള്‍സര്‍ സുനി പറഞ്ഞു. ദീലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്ന് പള്‍സര്‍ സുനി കോടതിയില്‍ വാദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാല്‍ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതി ജാമ്യം നല്കണമെന്നും ഉത്തരവിട്ടു. എന്നാല്‍ ജാമ്യം നല്‍കിയതിനെ ശക്തമായി സംസ്ഥാനം എതിര്‍ത്തു. ഏഴര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുനിക്ക് ജാമ്യം കിട്ടുന്നത്.
ഒരാഴ്ചയ്ക്കകം വിചാരണ കോടതി ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. കേസിന്റെ വിചാരണ ഏറെ നാളായി നീണ്ടുപോകുന്നെന്ന് കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഈ വാദം അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കേസില്‍ നീതിപൂര്‍വമായ വിചാരണ നടക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിന്റെ അഭിഭാഷകന്‍ പല സാക്ഷികളെയും ക്രോസ് വിസ്താരം ചെയ്യുന്നത് നീണ്ടുപോകുകയാണ്. 85 ദിവസം വരെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ക്രോസ് വിസ്താരം ചെയ്തതെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ അടക്കം എതിര്‍പ്പ് തള്ളിക്കൊണ്ടാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദ്യം ഉന്നയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10