Logo
Sat, Jun 13, 2026 • 05:21 AM
LIVE TV
Watch

No business videos available

No Middle East videos available

JOY MATHEW| ആര്യാടന്‍ ഷൗക്കത്ത് മനുഷ്യരുടെ വേദന മനസിലാക്കുന്ന കലാകാരന്‍: ജോയ് മാത്യു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 10, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

JOY MATHEW|  ആര്യാടന്‍ ഷൗക്കത്ത് മനുഷ്യരുടെ വേദന മനസിലാക്കുന്ന കലാകാരന്‍: ജോയ് മാത്യു
ആര്യാടന്‍ ഷൗക്കത്ത് മനുഷ്യരുടെ വേദന മനസിലാക്കുന്ന കലാകാരനാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശക്തമായ നിലപാടുള്ള ഷൗക്കത്തിന് നിയമസഭയിലേക്കയക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിന്റെ പര്യടനത്തില്‍ മൂത്തേടം കുറ്റിക്കാട്ടെ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനീതികള്‍ കണ്ടാല്‍ കണ്ണടക്കുന്നവരാണ് പല കലാകാരന്‍മാരും. ആശാ സമരവും സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചതും ഇവര്‍ കണ്ടില്ലെന്ന് നടിക്കും. എന്നാല്‍ അനീതിക്കെതിരെ പ്രതികരിക്കുന്ന കലാകാരനാണ് ഷൗക്കത്ത്. ഈ നിലപാടുകൊണ്ടാണ് പ്രചരണത്തിനെത്തിയതെന്നും ജോയി മാത്യു പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂടെ പ്രചാരണ വാഹനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തതോടെ പ്രവര്‍ത്തകരുടെ ആവേശം കൊടുമുടിയിലെത്തി. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, എം.എല്‍.എ. മാരായ ടി. സിദ്ദിഖ്, ചാണ്ടി ഉമ്മന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10