Logo
Fri, Jun 12, 2026 • 08:45 PM
LIVE TV
Watch

No business videos available

No Middle East videos available

കണ്ണൂരിലെ മലയോര ഗ്രാമങ്ങള്‍ മഴകെടുതിയില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 13, 2018
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കണ്ണൂരിലെ മലയോര ഗ്രാമങ്ങള്‍ മഴകെടുതിയില്‍
രണ്ടു ദിവസമായി പെയ്ത ശക്തമായ മഴ കണ്ണൂരിലെ മലയോര ഗ്രാമങ്ങളെ സാരമായി ബാധിച്ചു. മലയോര പ്രദേശങ്ങളായ അയ്യൻകുന്ന്, കൊട്ടിയൂർ, കോളയാട് ഉളിക്കൽ, പയ്യാവൂർ, നടുവിൽ, ആലക്കോട് എന്നിവിടങ്ങളിലാണ് കനത്ത മഴ നാശനഷ്ടം വിതച്ചത്. ഏക്കർ കണക്കിന് കൃഷിയാണ് മഴയിൽ നശിച്ചത്. മേഖലയിലെ വനാന്തരങ്ങളിൽ വൻമരങ്ങൾ കടപുഴുകി വീണു. ഗ്രാമീണ റോഡുകളും തകർന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയം പാറക്കാമലയിൽ ഉരുൾപൊട്ടി. ശക്തമായ മലവെള്ളപ്പാച്ചലിൽ പ്രദേശത്തെ രണ്ട് റോഡുകൾ ഒലിച്ചുപ്പോയി. നിരവധി പേരുടെ കൃഷിയിടങ്ങളും ചെളിനിറഞ്ഞു നശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ആയിരുന്നു ഉരുൾപൊട്ടൽ. പ്രദേശത്തെ പല വീടുകളും അപകട ഭീഷണിയിലാണ്. കൂറ്റൻ പാറക്കല്ലുകളും മണ്ണും കിലോമീറ്ററോളം താഴേക്ക് പതിച്ചു. ഇരിട്ടി തഹസിൽദാർ അടക്കമുള്ള റവന്യൂ സംഘം സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമെങ്കിൽ സുരക്ഷയുടെ ഭാഗമെന്ന നിലയിൽ പ്രദേശത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. https://www.youtube.com/watch?v=FtiI7LHLv-4
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10