യാത്രക്കാരെ വലച്ച് അന്തർസംസ്ഥാന ബസുകളുടെ പണിമുടക്ക്

Jaihind Webdesk
Monday, April 29, 2019

യാത്രക്കാരെ വലച്ച് അന്തർസംസ്ഥാന ബസുകളുടെ പണിമുടക്ക്. മിന്നൽ പരിശോധനക്ക് എതിരെയാണ് പണിമുടക്ക്. ബസുടമടകൾ ഇന്ന് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക് പോകുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്.

കല്ലട‌ ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തെതുടര്‍ന്ന് അന്തര്‍ സംസ്ഥാന ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പും പൊലീസും പരിശോധന കര്‍ശനമാക്കിയിരുന്നു. അനധികൃത ചരക്കുകടത്തടക്കമുള്ള നിയമലംഘനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കുകയും ചെയ്തു. ഇതാണ് ബസ് ഉടമകളെ പ്രകോപിപ്പിച്ചത്. മലബാറില്‍ നടത്തിയ സൂചനാ പണിമുടക്കില്‍ നൂറു കണക്കിന് യാത്രക്കാര്‍ വലഞ്ഞു.

അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരായ നടപടികള്‍ നിര്‍ത്തി വച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിലേയ്ക്ക് കടക്കുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്. എന്നാല്‍ ഈ മുന്നറിയിപ്പിനെ അവഗണിച്ചും നടപടിയുമായി മുന്നോട്ട് പോകാനാണ് മോട്ടോര്‍ വാഹനവകുപ്പിനും പൊലീസിനും ലഭിച്ച നിര്‍ദേശമെന്നാണ് സൂചന.