കല്ലട ബസിൽ തമിഴ് യുവതിയ്ക്ക് നേരെ പീഡനശ്രമം; യാത്രക്കാര്‍ പ്രതിയെ പൊലീസിന് കൈമാറി; ബസ് പൊലീസ് പിടിച്ചെടുത്തു

Jaihind Webdesk
Thursday, June 20, 2019

Kallada-Bus

കല്ലട ബസ് വീണ്ടും വിവാദത്തില്‍. ബസിൽ പീഡനശ്രമം ഉണ്ടായതിനെത്തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലം പൊലീസ് ബസ് പിടിച്ചെടുത്തു. പ്രതി കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫ് ബസിന്‍റെ രണ്ടാം ഡ്രൈവറാണ്.  പുലർച്ചെ രണ്ടിന് മറ്റു യാത്രക്കാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്. സ്ലീപ്പർ ബസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ് യുവതിയാണ് പരാതിക്കാരി. ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പീഡനശ്രമം.

മുമ്പും യാത്രക്കാരോടുള്ള മോശം പെരുമാറ്റത്തിന് കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ് കല്ലട ബസ്. ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിവാദം കെട്ടടങ്ങും മുമ്പാണ് ഒരു വനിതയെ അര്‍ദ്ധരാത്രിയില്‍ വഴിയരികില്‍ ഒറ്റയ്ക്കാക്കി ബസ് പുറപ്പെട്ട വിവാദം ഉണ്ടായത്.

teevandi enkile ennodu para