സഖാക്കളുടെ സൈബര്‍ ആക്രമണത്തില്‍ പൊറുതിമുട്ടി സി.പി.എം വനിതാ എം.എല്‍.എ

Jaihind Webdesk
Tuesday, May 14, 2019

ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഭവം പങ്കുവെച്ച യു.പ്രതിഭ എം.എല്‍.എ ‘സൈബര്‍ സഖാക്കളുടെ’ ഓണ്‍ലൈന്‍ ആക്രമണം. ഇതില്‍ പൊറുതിമുട്ടിയ എം.എല്‍.എ തന്നെയാണ് പരസ്യമായി പോസ്റ്റിട്ടിരിക്കുന്നത്. ‘ഞങ്ങള്‍ക്കും ടീച്ചറില്‍നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ട്’ എന്ന വാചകത്തോടെയായിരുന്നു പ്രതിഭയുടെ കമന്റ് മന്ത്രി ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടത്.

കമന്റ് വൈറലായതോടെ താനിട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ല എന്ന വിശദീകരണവുമായി എം.എല്‍.എ രംഗത്തെത്തിയെങ്കിലും സി.പി.എമ്മിന്റെ സൈബര്‍ അണികള്‍ അടങ്ങിയിരുന്നില്ല.

മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടന കാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ ഗ്യാങ് അറ്റാക്ക് ഒക്കെ മനസ്സിലാക്കാന്‍ കഴിയും…. പേജ് പൂട്ടിക്കുമെന്നും വിരോധമുള്ള ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു എന്നതൊക്കെയാണ് എം.എല്‍.എയുടെ പുതിയ പോസ്റ്റ്. അവരെയൊക്കെ സഖാവ് എന്ന സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്. പ്രതിഫ തന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.