കാവല്ലൂര്‍ മധുവിന് രാഷ്ട്രീയ കേരളത്തിന്‍റെ വിട

Jaihind News Bureau
Monday, October 14, 2019

അന്തരിച്ച എ.ഐ.സി.സി അംഗവും തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റുമായ കാവല്ലൂര്‍ മധുവിന് രാഷ്ട്രീയ കേരളത്തിന്‍റെ വിട. ഡി.സി.സി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം, 11 മണിയോടെ തൈക്കാട് ശാന്തികവാടത്തിൽ ഭൗതികദേഹം സംസ്കരിച്ചു. മുതിർന്ന നേതാക്കൾ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി.

രാവിലെ സ്വവസതിയിൽ തടിച്ചുകൂടിയ ബന്ധുക്കളും,നാട്ടുകാരും അന്തിമോപചാരം അർപ്പിച്ച ശേഷം വിലാപയാത്രയായി ഭൗതികദേഹം ഡിസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് എത്തിച്ചു. മുതിർന്ന നേതാക്കളും,നൂറു കണക്കിന് പ്രവർത്തകരും, അദ്ദേഹത്തിന് യാത്രാമോഴി നൽകി

തുടർന്ന് 11 മണിയോടെ തൈക്കാട് ശാന്തികവാടത്തിലെ ചടങ്ങുകൾക്ക് ശേഷം ഭൗതികദേഹം തീനാളം ഏറ്റ് വാങ്ങി.

കാവല്ലൂര്‍ മധുവിന്‍റെ വേര്‍പാട് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീരാദു:ഖമാണ് സൃഷ്ടിച്ചത്. കെ.പി.സി.സിയിലും ഡി.സി.സിയിലും എത്തുന്ന പുതുതലമുറയ്ക്ക് മധു ചേട്ടന്‍റെ നിര്‍ദ്ദേശങ്ങള്‍ ഇനിയില്ല.