കാവല്ലൂർ മധുവിന് ആദരാഞ്ജലികള്‍… ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും

Jaihind News Bureau
Monday, October 14, 2019

അന്തരിച്ച എ.ഐ.സി.സി അംഗവും തിരുവനന്തപുരം ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്‍റുമായ കാവല്ലൂർ മധുവിന്‍റെ ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും. സ്വവസതിയായ കാവല്ലൂരിൽ പൊതു ദർശനത്തിന് വെച്ച ഭൗതിക ദേഹത്തിൽ പ്രമുഖ നേതാക്കളടക്കം നിരവധി പേർ ആദരാഞ്ജലിയർപ്പിച്ചു. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.

ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. മുതിർന്ന നേതാക്കളായ എ കെ ആൻറണി വി എം സുധീരൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. മരണത്തെ തുടർന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിർത്തിവെച്ചു. സംസ്കാരത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചരണം പുനരാരംഭിക്കും.