ഡി.ജി. പി.യുടെ സർക്കുലർ ലംഘിച്ച് കൊല്ലത്ത് പൊലീസിന്‍റെ വാഹന പരിശോധന

Jaihind News Bureau
Wednesday, December 4, 2019

ഡി.ജി.പി.യുടെ സർക്കുലർ ലംഘിച്ച് കൊല്ലത്ത് പൊലീസിന്‍റെ വാഹന പരിശോധന. ദേശീയ പാതയിൽ തിരക്കേറിയ കപ്പലണ്ടി മുക്കിലും ,കോളജ് ജംഗ്ഷനിലും ഉൾപ്പെടെ നഗരത്തിന്‍റെ വിവിധ മേഖലകളിൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പോലിസ് ഇരുചക്ര യാത്രികരെ വേട്ടയാടുന്നത് .

കടയ്ക്കലിൽ വാഹന പരിശോധനക്കിടെ യുവാവിന് പരിക്കേറ്റ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് വാഹന പരിശോധനയിൽ പൊലീസ് പാലിക്കേണ്ട കർശന നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് ഡിജിപി സർക്കുലർ ഇറക്കിയത്.

പരിശോധന പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുക, നിയമാനുസൃത നടപടിയല്ലാതെ യാതികരോട് കയർക്കുകയോ, അതിരു കവിഞ്ഞ് രോഷം പ്രകടിപ്പിക്കുകയോ ചെയ്യരുത്, വാഹനം നിർത്താതെ പോകുന്നവരെ പിന്തുടരാൻ പാടില്ല, ഇത്തരം വാഹനങ്ങളുടെ നമ്പർ കുറിച്ചെടുത്ത് നോട്ടീസ് അയയ്ക്കുക. റോഡിലേക്കു കയറിനിന്ന് കൈ കാണിക്കരുത്, ദേഹം പരിശോധിക്കരുത്, വളവിലും തിരിവിലും ഇടുങ്ങിയ റോഡുകളിലും പരിശോധന പാടില്ല, എന്നിങ്ങനെയാണ് നിർദേശങ്ങൾ.

എന്നാൽ പേരിന് മാത്രമുള്ള വീഡിയോ ചിത്രീകരണവും റോഡിന് മധ്യത്ത് നിന്നുമുള്ള പരിശോധനയുമാണ് കൊല്ലത്ത്‌ നടത്തുന്നത്. ഒരേ സമയം നഗരത്തിൽ വിവിധയിടങ്ങളിൽ നടന്ന പരിശോധന ഇരു ചക്രവാഹന യാത്രക്കാർ ബുദ്ധിമുട്ടി. മതിയായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പരിശോധനക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്

https://www.youtube.com/watch?v=a1vK5bxBqn4