കടുത്ത വേനൽ ചൂടിലും ജോലി ചെയ്യുന്ന ജില്ലയിലെ പോലീസുകാർക്ക് പാലക്കാട്‌ എംപി വി.കെ ശ്രീകണ്ഠന്‍റെ കൈത്താങ്ങ്; 10000 സുരക്ഷാ മാസ്ക്കുകളും കൈയുറകളും വിതരണം ചെയ്തു

Jaihind News Bureau
Tuesday, March 31, 2020

കോവിഡ് 19 വ്യാപനം തടയുന്നതിനായി കടുത്ത വേനൽ ചൂടിലും ജോലി ചെയ്യുന്ന ജില്ലയിലെ പോലീസുകാർക്ക് പാലക്കാട്‌ എംപി വി.കെ ശ്രീകണ്ഠന്‍റെ കൈത്താങ്ങ്. എംപിയുടെ നിർദ്ദേശാനുസരണം സർവീസ് സഹകരണ ബാങ്കുകൾ 10000 സുരക്ഷാ മാസ്ക്കുകളും കൈയുറകളും വിതരണം ചെയ്തു. പാലക്കാട്‌ സർവീസ് സഹകരണ ബാങ്ക്, കഞ്ചിക്കോട് സർവീസ് സഹകരണ ബാങ്കുകൾ സംയുക്തമായാണ് പാലക്കാട് ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമന് ഇവ കൈമാറിയത്. കൂടാതെ പാലക്കാട്ടെ മാധ്യമ പ്രവർത്തകർക്കും സുരക്ഷാ മാസ്‌ക്കുകളും കൈയുറകളും വിതരണം ചെയ്തു.