പോലീസിലെ അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്ക് പകൽ പോലെ വ്യക്തമാണെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, February 25, 2020

Ramesh-chennithala10

പോലീസിലെ അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്ക് പകൽ പോലെ വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം നടത്തുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് പുറമെ കുട്ടനാട് ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നോരുക്കം, പോലീസിലെ അഴിമതികൾ, പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സമര പോരാട്ടങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. പോലീസിനെതിരായ അഴിമതി സത്യമായതിനാലാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്. അഴിമതി നടത്തുന്നവരെ സർക്കാർ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കുട്ടനാട് സീറ്റ് സംബന്ധിച്ച് ഉഭയകക്ഷി ചർച്ച നടത്തി തീരുമാനിക്കും. മറ്റ് വിഷയങ്ങൾ സംബന്ധിച്ചും ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തും. സിപിഎമ്മിനെ പോലെ അടിമ കൂട്ടമല്ല യുഡിഎഫെന്നും എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/1276921302499635/

അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന സർക്കാരിനെതിരെ യുഡിഎഫ് പ്രവർത്തകർ എപ്രിൽ രണ്ടിന് സെക്രട്ടറിയേറ്റ് വളയും. അതേസമയം പൗരത്വ ഭേദഗതിക്കെതിരെയുള്ള പോരാട്ടം തുടരാനും യോഗത്തിൽ ധാരണയായി.