പ്രവാസി വ്യവസായിയുടെ ആത്മഹത്യ : കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തി; പി.കെ ശ്യാമളയ്ക്ക് സിപിഎമ്മിന്‍റെ ക്ലീന്‍ചിറ്റ്

Jaihind Webdesk
Tuesday, June 25, 2019

Syamala-Sajan-1

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വീണ്ടും കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. സാജന്‍റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കൈമാറാൻ നഗരസഭയ്ക്ക് അന്വേഷണ സംഘം നിർദേശം നൽകി. പി.കെ ശ്യാമളയുടെ മൊഴി എടുക്കുന്നത് വൈകിയേക്കും. ആന്തൂർ നഗരസഭ ഓഫീസിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

അതേസമയം, ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്‌ക്കെതിരെ നടപടി എടുക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്യാമളയ്ക്ക് ക്ലീൻചിറ്റ് നൽകിയ കോടിയേരി വീഴ്ച ഉദ്യോഗസ്ഥ തലത്തിൽ മാത്രമാണെന്നും പ്രശ്‌നത്തിൽ ശ്യാമളയ്ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും സംസ്ഥാന സമിതിയെ അറിയിച്ചു.