ശബരിമല വിവാദത്തിന് കാരണം പിണറായി വിജയന്‍റെ മർക്കടമുഷ്ടി

Jaihind Webdesk
Saturday, October 20, 2018

പിണറായി വിജയന്‍റെ മർക്കടമുഷ്ടിയാണ് ശബരിമല വിവാദത്തിന് കാരണമെന്ന് KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് വർഗീയത വളർത്താനാണ് BJP യും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നത്. പാലക്കാട് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാര്‍ ഇനിയെങ്കിലും വിവേകം കാണിക്കാന്‍ തയാറാകണം.  ഇതിനുള്ള നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാവമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ കലാപം ഉണ്ടാക്കി വിശ്വാസത്തെ തകർക്കാനാണ് പിണറായി സർക്കാർശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

DCC പ്രസിഡന്‍റ് അധ്യക്ഷനായ ചടങ്ങിൽ KPCC വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.

K ശങ്കരനാരായണൻ , V.S വിജയരാഘവൻ, V.T ബല്‍റാം , എ രാമസ്വാമി തുടങ്ങിയ KPCC, DCC ഭാരവാഹികളും നേതൃസംഗമത്തില്‍ പങ്കെടുത്തു.[yop_poll id=2]