ഒമാനില്‍ പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന സൗജന്യം : തുടര്‍ ചികിത്സാ ചെലവ് സ്പോണ്‍സര്‍ വഹിക്കണം

Jaihind News Bureau
Thursday, May 14, 2020

മസ്‌കറ്റ് : ഒമാനില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് കോവിഡ് പരിശോധന സൗജന്യമാണെന്ന് ഗവര്‍മെന്റ് വ്യക്തമാക്കി. അതേസമയം, തുടര്‍ ചികിത്സാ ചെലവുകള്‍ കമ്പനി സ്പോണ്‍സര്‍ വഹിക്കണമെന്നും ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഊദി അറിയിച്ചു. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസകരമായ പ്രഖ്യാപനമാണിത്. അതേസമയം,  സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായി കണ്ടെത്തി. വ്യാപകമായി നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമെന്ന നിര്‍ദേശവും വരുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.