ഒമാന്‍ തീരത്ത് കപ്പലുകള്‍ക്ക് നേരെ ആക്രമണം ; സുരക്ഷ ഒരുക്കി അമേരിക്കന്‍ സേന രംഗത്ത്

Jaihind News Bureau
Thursday, June 13, 2019

ഒമാന്‍ തീരത്ത് രണ്ട് എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നു. ടോര്‍പിഡോ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളെന്ന് ഞങ്ങളുടെ മിഡില്‍ ഈസ്റ്റ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി. എം.ടി ഫ്രണ്ട് ആള്‍ട്ടയര്‍ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടവയില്‍ ഒന്ന്.

അതേസമയം ആക്രമിക്കപ്പെട്ട കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കി അമേരിക്കന്‍ നാവികസേന രംഗത്തെത്തി. മെയ് മാസത്തില്‍ യു.എ.ഇയിലെ ഫുജൈറയിലും കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇത് ഇറാനുമായുള്ള ഗള്‍ഫ് ബന്ധം ഏറെ മോശമാക്കിയിരുന്നു. അമേരിക്കയും ഈ വിഷയത്തില്‍ ഇറാനെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗള്‍ഫ് മേഖലയെ ഞെട്ടിച്ച മറ്റൊരു കപ്പല്‍ ആക്രമണം നടന്നിരിക്കുന്നത്.