വായു ഗതിമാറി, ഒമാന്‍ തീരത്തേയ്ക്ക്; ഗുജറാത്തില്‍ കാര്യമായ നാശനഷ്ടമില്ല

Jaihind Webdesk
Saturday, June 15, 2019

Vayu-Oman

ഒമാൻ തീരത്തേക്കു നീങ്ങിയ വായു ചുഴലിക്കാറ്റ് 17,18 തീയതികളിലായി ഗുജറാത്തിലെ കച്ച് തീരത്ത് ആഞ്ഞടിച്ചേക്കുമെന്നു ഭൗമശാസ്ത്ര മന്ത്രാലയം. ഇന്നു രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു. 13-ആം തീയതി വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ ഗുജറാത്ത് തീരം പിന്നിട്ട് വടക്കുപടിഞ്ഞാറൻ ദിശയിലേക്കാണു നീങ്ങിയത്. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം മാറിയതിനാൽ ഗുജറാത്തിൽ കാര്യമായ നാശനഷ്ടമുണ്ടായില്ല. എന്നാൽ കനത്ത മഴ ലഭിച്ചു. സംസ്ഥാനത്ത് രണ്ടു ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു.