സാലറി ചലഞ്ച് : വിസമ്മതപത്രം നൽകിയത് 1.15 ലക്ഷം സർക്കാർ ജീവനക്കാർ

Jaihind Webdesk
Thursday, October 4, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പ്രളയ ദുരിതാശ്വാസത്തിനായി ഒരു മാസത്തെ ശമ്പളം നൽകുന്ന പദ്ധതിയിൽ പങ്കെടുക്കാതെ വിസമ്മതപത്രം നൽകിയത് 1.15 ലക്ഷം സർക്കാർ ജീവനക്കാർ. സർക്കാർ ഹൈക്കോടതിയിലാണ് കണക്കറിയിച്ചത്.

ഗസറ്റഡ്, നോൺ ഗസറ്റഡ് വിഭാഗത്തിലുള്ള സർക്കാർ ജീവനക്കാരിൽ 79 ശതമാനം പേർ ഒരു മാസത്തെ ശമ്പളം നൽകി. സെക്രട്ടേറിയറ്റ് ജീവനക്കാരിൽ 85.64 ശതമാനം പേരും സാലറി ചലഞ്ചിൽ പങ്കെടുത്തു. എയ്ഡഡ് കോളേജുകളിലെ ജീവനക്കാരിൽ 82.17 ശതമാനം പേർ വിസമ്മതപത്രം നൽകിയെന്നു ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറി കെ. മദൻകുമാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ ശന്പളം നിർബന്ധപൂർവം പിടിച്ചെടുക്കുന്നെന്നും സാലറി ചലഞ്ച് തടയണമെന്നും ആവശ്യപ്പെട്ട് എൻജിഒ സംഘ് നൽകിയ ഹർജിയിലാണ് സർക്കാരിൻറെ വിശദീകരണം.

https://www.youtube.com/watch?v=aMIBMmOs7pQ