റിപബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ളോട്ട് ഇല്ല

Jaihind Webdesk
Tuesday, December 25, 2018

Republic-Day-Parade

റിപബ്ലിക്ക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ഫ്ളോട്ട് കേന്ദ്രം ഒഴിവാക്കി. അതേസമയം പരേഡിൽ നിന്ന് കേരളത്തിന്റെ ഫ്‌ളോട്ട് ഒഴിവാക്കരുതെന്നാവശ്യപ്പെട്ടു സർക്കാർ കത്ത് നൽകി.

വൈക്കം സത്യഗ്രഹവും ക്ഷേത്ര പ്രവേശനവും പശ്ചാത്തലമാക്കിയുള്ള ഫ്‌ളോട്ട് ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നു.

ഫ്ലോട്ടിന് കേന്ദ്ര സർക്കാർ വിദഗ്‌ദ സമിതി യാതൊരു പോരായ്മയും കണ്ടെത്തിയിരുന്നില്ല എന്നാണ് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം.

അതുകൊണ്ട് അവസാന ഘട്ടത്തിൽ ഫ്‌ളോട്ട് ഒഴിവാക്കാൻ തക്ക കാരണങ്ങൾ ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാർ കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.

സർക്കാറിന്റെ നവോത്ഥാന പ്രചാരണങ്ങൾക്കിടെ ഫ്‌ളോട്ട് ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് സംശയിക്കുന്നതായും സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറയുന്നു.