പി ആര്‍ ഏജന്‍സി അഭിമുഖ വിവാദത്തില്‍ മറുപടി ഇല്ല; ചോദ്യങ്ങള്‍ വിവരാവകാശ നിയമപരിധിയില്‍ വരില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Jaihind Webdesk
Thursday, December 5, 2024


തിരുവനന്തപുരം: വീണ്ടും ഹഹഹ നിലപാട് തുടര്‍ന്ന് മുഖ്യമന്ത്രി. പി.ആര്‍. ഏജന്‍സി വിവാദത്തില്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒഴിഞ്ഞുമാറി. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ മലപ്പുറം വിരുദ്ധ പരാമര്‍ശം അടങ്ങിയ അഭിമുഖത്തേക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരുന്നതല്ലെന്ന് മറുപടി.  വാര്‍ത്താസമ്മേളനത്തിനിടെ കടന്നുവന്ന മൂന്നാമനേക്കുറിച്ചും അഭിമുഖത്തിന്റെ ഇടനിലക്കാരേക്കുറിച്ചും മൗനമാണ്.

അഭിമുഖത്തിന് ബന്ധപ്പെട്ടത് ഹരിപ്പാട് മുന്‍ എം.എല്‍.എ ദേവകുമാറിന്റെ മകന്‍ സുബ്രഹ്മണ്യനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.  മൂന്നാമതൊരാള്‍ അഭിമുഖത്തിനിടെ കയറിവന്നെന്നും മുഖ്യമന്ത്രി സമ്മതിച്ചിരുന്നു.  എന്നാല്‍ അതാരാണെന്ന് അന്വേഷിക്കുമോ എന്നതിലും ഉത്തരമില്ല. പി.ആര്‍.ഏജന്‍സി മുഖ്യമന്ത്രിയുടെ ഏതെങ്കിലും അഭിമുഖത്തിന് പിന്നില്‍ ഉണ്ടോയെന്ന ചോദ്യത്തിന് മാത്രമാണ് മറുപടി.  പി.ആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല.

മലപ്പുറം വിരുദ്ധ പരാമര്‍ശം അടങ്ങിയ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പിന്നില്‍ പി.ആര്‍ ഏജന്‍സിയെന്ന ദ് ഹിന്ദു പത്രത്തിന്റെ വിശദീകരണം ഈ അവകാശവാദങ്ങളെല്ലാം തകര്‍ക്കുന്നതായിരുന്നു.  വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി ആരോപണം നിഷേധിച്ചെങ്കിലും പ്രധാന ചോദ്യങ്ങള്‍ക്കെല്ലാം ഇതായിരുന്നു മറുപടി.