ശബരിമല വിഷയത്തിൽ എൻ.കെ പ്രേമചന്ദ്രന്റെ സ്വകാര്യബിൽ ഇന്ന് ലോക്‌സഭയിൽ; കേന്ദ്ര നിലപാട് നിർണായകം; മുതാലാഖ് ബില്ലും ഇന്ന് സഭയിൽ

Jaihind Webdesk
Friday, June 21, 2019

പാർലമെന്‍റിന്‍റെ ഇരു സഭകളും ഇന്ന് മുതൽ സ്വാഭാവിക നടപടി ക്രമങ്ങളിലേക്ക് കടക്കും. ശബരിമല വിഷയം ഉൾപ്പടെ എൻ കെ പ്രേമചന്ദ്രൻ എം പി നൽകിയിട്ടുള്ള നാല് സ്വകാര്യ ബില്ലുകൾ ഇന്ന് സഭയിൽ അവതരിപ്പിക്കും. മുത്തലാഖ് ബില്ലും ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും.

ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകള്‍ ആണ് ഇന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. കേന്ദ്രം ഈ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നതും പ്രധാനമാണ്. ഇത് കൂടാതെ പ്രേമചന്ദ്രൻ തന്നെ കൊണ്ടുവന്ന തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകൾക്കും ഇന്ന് അവതരണാനുമതിയുണ്ട്. ‘ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. 17-ആമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.