എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്മത് അവാര്‍ഡ് ജൂറി അംഗം

Jaihind News Bureau
Wednesday, November 20, 2019

ഈ വര്‍ഷത്തെ മികച്ച പാര്‍ലമെന്‍റ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള ലോക്മത് അവാര്‍ഡ് ജൂറി അംഗമായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ തെരഞ്ഞെടുത്തു. ലോക്‌മത്‌ ബെസ്‌റ്റ്‌ പാര്‍ലമെന്‍റേറിയന്‍ അവാര്‍ഡിന്‍റെ പ്രഥമ അവാര്‍ഡിന്‌ പ്രേമചന്ദ്രന്‍ അര്‍ഹനായിരുന്നു.

ശരദ്പവാര്‍ ജൂറി കമ്മറ്റി ചെയര്‍മാനും, ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് സി.കശ്യപ് സഹചെയര്‍മാനുമാണ്. ഒരു പാര്‍ലമെന്‍റ് അംഗത്തെ ഒരു തവണ മാത്രമേ ലോക്മത് അവാര്‍ഡിനായി പരിഗണിക്കുകയുള്ളൂ.

ലോക്സഭയിലെ പരിചയസമ്പത്ത് മുന്‍നിര്‍ത്തി എന്‍.കെ.പ്രേമചന്ദ്രനെ കഴിഞ്ഞ ദിവസം വിദേശകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ളയാണ് അദ്ദേഹത്തെ കമ്മിറ്റിയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തത്.