സ്പ്രിങ്ക്ളര്‍ ഇടപാട് : കരാർ ഇടതുപക്ഷ നയമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; പിണറായി സർക്കാർ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ അന്തകരായി : എൻ.കെ പ്രേമചന്ദ്രൻ എംപി

Jaihind News Bureau
Saturday, April 18, 2020

സ്പ്രിൻക്ലർ ഇടപാടിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ അന്തകരായി പിണറായി സർക്കാർ മാറി എന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. പൗരന്‍റെ മൗലിക അവകാശത്തെയും സ്വകാര്യതയേയും ഹനിച്ച കരാർ ഇടതുപക്ഷ നയമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രേമചന്ദ്രൻ കൊല്ലത്ത് ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനിയുടെ രേഖകളാണ് ഇപ്പോൾ സർക്കാർ പുറത്തുവിട്ടതെന്നും ഒപ്പിട്ട ഒരു രേഖയിലും തീയതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹിപ്പ (HIPAA) നിയമം തങ്ങൾക്കു ബാധകമല്ലെന്ന് സ്പ്രിംഗ്ളർ വ്യക്തമാക്കിയിട്ടുള്ളത് ഇടപാടിലെ ദുരുഹത വർധിപ്പിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന് സാമ്പത്തിക നഷ്ടം ഇല്ലാ എന്ന് മുഖ്യമന്ത്രി ന്യായീകരിക്കുമ്പോൾ മറ്റുള്ളവർക്കു പണം ഉണ്ടാക്കുവാൻ അവസരം ഒരുക്കുന്നതും അഴിമതി തന്നെയാണ് എന്നും അദേഹം ചൂണ്ടികാട്ടി.