Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

താലിബന്‍റെ അക്കൗണ്ടുകള്‍ പൂട്ടുമെന്ന് യുട്യൂബും ഫേസ്ബുക്കും

താലിബന്‍റെ അക്കൗണ്ടുകള്‍ പൂട്ടുമെന്ന് യുട്യൂബും ഫേസ്ബുക്കും
ഭീകര സംഘടനയായ താലിബാന്‍റെ അക്കൊണ്ടുകള്‍ പൂട്ടുമെന്ന് പ്രഖ്യാപിച്ച്  സമൂഹമാധ്യമങ്ങളായ യുട്യൂബും ഫേസ്ബുക്കും. അഫ്ഗാനില്‍ താലിബാന്‍ നടത്തുന്ന നരനായട്ടിലും  മൌലികാവകാശ ലംഘനങ്ങളിലും ലോകമെമ്പാടുമുള്ള ജനങ്ങള്‍ അപലപിക്കുന്ന സാഹചര്യത്തിലാണ് താലിബാനെ പ്രകീർത്തിക്കുന്നതും അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകളും  അക്കൗണ്ടുകളും മരവിപ്പിക്കുമെന്ന് ഫേസ്ബുക്കും യുട്യൂബും പ്രഖ്യാപിച്ചത്. അതേസമയം മൗലീക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെങ്കില്‍ മാത്രം താലിബാനുമായി സഹകരിക്കാമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കുന്നത്. അഫ്ഗാന്‍ വിഷയത്തിലുളള അടിയന്തര ചര്‍ച്ചയ്ക്ക് ശേഷമാണ് നിലപാട് അറിയിച്ചത്. സ്ത്രീസുരക്ഷയിലും, തീവ്രവാദത്തിലും താലിബാന്‍ എടുക്കുന്ന നിലപാടുകളെ ആശ്രയിച്ചിരിക്കും സഹകരണം. അഫ്ഗാനില്‍ മറ്റുരാജ്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും, യുഎന്‍ ഉള്‍പ്പെടെ രാജ്യാന്തര ഏജന്‍സികള്‍ നേരിട്ട് ചര്‍ച്ചയ്ക്ക് തയാറാകണമെന്നും താലിബാന്‍ വക്താവ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.  

Related articles

See all
Popular News

ഇസ്രായേൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; നെതന്യാഹു സഖ്യത്തിന് 55 സീറ്റുകളിൽ ലീഡ്, ആഘോഷങ്ങൾക്ക്...

Popular News

'നീ ഇത് പൂർണ്ണമായും അർഹിക്കുന്നു'; ബാലൺ ഡി ഓർ നേടിയ ഹാരി കെയ്‌ന് ഹൃദ്യമായ ആശംസകളുമായി വിരാ...

Popular News

ഫ്രാൻസിൽ രണ്ടാംഘട്ട പ്രക്ഷോഭം ശക്തമാകുന്നു; പാരീസിൽ കർഫ്യൂ പ്രഖ്യാപിച്ചു, 70,000 സൈനികരെ വ...

Popular News

'ഡിവോഴ്സ് ആയാൽ വളർത്തുമൃഗങ്ങളെ ആര് നോക്കും?'; ചൈനയിൽ വൻ വിഭജന ചർച്ചയ്ക്ക് തിരികൊളുത്തി പുത...

Save your stories

Sign in