Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

യൂത്ത് കോണ്‍ഗ്രസുകാർ തല്ലുകൊണ്ടത് ജനങ്ങള്‍ക്കുവേണ്ടി; ‘രാക്ഷസ വാഹനം’ ചെളിയില്‍ പുതഞ്ഞത് സൂചന: സുരേഷ് ഗോപി

യൂത്ത് കോണ്‍ഗ്രസുകാർ തല്ലുകൊണ്ടത് ജനങ്ങള്‍ക്കുവേണ്ടി; ‘രാക്ഷസ വാഹനം’ ചെളിയില്‍ പുതഞ്ഞത് സൂചന: സുരേഷ് ഗോപി
  തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ പിന്തുണച്ച് സുരേഷ് ഗോപി. ജനകീയ സമരങ്ങൾ ശക്തി പ്രാപിക്കേണ്ട കാലം അതിക്രമിച്ചെന്ന് സുരേഷ് ഗോപി പറഞ്ഞു. അവർ ആ വണ്ടിക്കു മുന്നിൽ ചാടിയതും തല്ലു കൊണ്ടതും ജനങ്ങൾക്കു വേണ്ടിയാണ്. യൂത്ത് കോൺഗ്രസുകാരായതുകൊണ്ട് ദൂരം കൽപ്പിക്കണമെന്ന് ആരും പറയില്ലെന്നും സുരേഷ് ഗോപി  പറഞ്ഞു. ‘‘പ്രതിപക്ഷം ഏതു പാർട്ടിയുമായിക്കോട്ടെ. പ്രതിപക്ഷമാകണം ജനങ്ങളുടെ ശബ്ദം. ആ ശബ്ദം ഉയർത്തുന്ന പ്രതിപക്ഷം ഏതു രാഷ്ട്രീയ പാർട്ടിയായാലും ശരി, ജനങ്ങൾ അവരെ അകമഴിഞ്ഞു പിന്തുണയ്ക്കണമെന്നു മാത്രമാണ് എനിക്കു നിങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്. നിങ്ങൾക്കു വേണ്ടിയാണ് അവർ ആ വണ്ടിയുടെ മുന്നിൽ ചാടിയത്. നിങ്ങൾക്കു വേണ്ടിയാണ് അവർ തല്ലുകൊണ്ടതും ഇന്ന് ആശുപത്രിയിൽ കിടക്കുന്നതും. അതു കുറച്ചു യൂത്ത് കോൺഗ്രസുകാരായതുകൊണ്ട് അവരോടു ദൂരം കൽപ്പിക്കണമെന്ന് ആരും പറയില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞാൽത്തന്നെ, ആ പറയുന്നവരോടു മാത്രമേ എനിക്കു ദൂരം കൽപ്പിക്കാനുള്ളൂ" - സുരേഷ് ഗോപി പറഞ്ഞു. നവകേരള ബസ് ചെളിയില്‍ പുതഞ്ഞത് ഒരു സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. 'രാക്ഷസ വാഹനം' എന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഡംബര ബസിനെ സുരേഷ് ഗോപി വിശേഷിപ്പിച്ചത്. നവകേരള സദസ് പാർട്ടിയെയും അതിലെ വ്യക്തികളെയും കനപ്പിക്കാനായി നടത്തുന്ന ധൂർത്താണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

Related articles

See all
Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Save your stories

Sign in