Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം; സ്ത്രീവിരുദ്ധ പരാമർശത്തില്‍ നെന്മാറ എംഎല്‍എ മാപ്പ് പറയണം: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച്

സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം; സ്ത്രീവിരുദ്ധ പരാമർശത്തില്‍ നെന്മാറ എംഎല്‍എ മാപ്പ് പറയണം: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച്
പാലക്കാട്: സ്വർണ്ണക്കള്ളക്കടത്തിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നെന്മാറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ ടൗണിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. നെന്മാറ എംഎൽഎ കെ ബാബുവിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയും പ്രതിഷേധമുയർന്നു. സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് എംഎല്‍എ മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യമുയർത്തി. നിയോജക മണ്ഡലം പ്രസിഡന്‍റ് വിനോദ് ചക്രായ് അധ്യക്ഷതയും കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് എ തങ്കപ്പൻ ഉദ്ഘാടനവും നിർവഹിച്ചു. അഡ്വ. സുമേഷ് അച്ചുതൻ, കെ.ജി എൽദോ, കെ.എം ഫെബിൻ, സജേഷ് ചന്ദ്രൻ, കെ.വി ഗോപാലകൃഷ്ണൻ, രോഹിത്ത് കൃഷ്ണ, പ്രദീപ്, കെ.ഐ അബ്ബാസ്, സി.സി സുനിൽ, ആർ സുരേഷ്, സി ദിലീപ്, സജിൽ കൽമൊക്ക് എന്നിവർ നേതൃത്വം നൽകി.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in