പ്രധാനമന്ത്രി പങ്കെടുക്കാനെത്തിയ വേദിയില്‍ ചാണകവെള്ളം തളിക്കാൻ ശ്രമം; തൃശൂരിൽ യൂത്ത് കോണ്‍ഗ്രസ് ബിജെപി സംഘർഷം
Jaihind TV News Report
Jaihind TV Web Desk
January 04, 2024
1 min read
•
Updated: May 16, 2026
തൃശൂർ: തൃശൂരിൽ യൂത്ത് കോണ്‍ഗ്രസ് ബിജെപി സംഘർഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് സംഘർഷമുണ്ടായത്. ഇന്നലെ പ്രധാനമന്ത്രി പങ്കെടുക്കാനായി എത്തിയ വേദിയുടെ സമീപമുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്.
മോദി പങ്കെടുത്ത വേദിയിൽ ചാണകവെള്ളം തളിക്കാനായി കെഎസ്‍യു ശ്രമിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. ചാണകവെള്ളം തളിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. എന്നാൽ ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു. വർഷങ്ങളായി പഴക്കമുള്ള ആൽമരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോൺഗ്രസ് വ്യക്തമാക്കുന്നത്. നിലവിൽ സ്ഥലത്ത് സംഘർഷം തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10