Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

YOUTH CONGRESS | വീണ്ടും അധിക്ഷേപ ഫേസ്ബുക് പോസ്റ്റുമായി നടന്‍ വിനായകന്‍; മണ്‍മറഞ്ഞ നേതാക്കള്‍ക്കും ഇകഴ്ത്തല്‍ ; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

YOUTH CONGRESS | വീണ്ടും അധിക്ഷേപ ഫേസ്ബുക് പോസ്റ്റുമായി നടന്‍ വിനായകന്‍; മണ്‍മറഞ്ഞ നേതാക്കള്‍ക്കും ഇകഴ്ത്തല്‍ ; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി
വീണ്ടും അധിക്ഷേപ ഫേസ്ബുക് പോസ്റ്റുമായി നടന്‍ വിനായകന്‍.അന്തരിച്ച മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനെതിരെയും രാഷ്ട്രപിതാവ് മഹാത്മജിയും ജവഹര്‍ലാല്‍ നെഹ്റുവും മുതല്‍ ഉമ്മന്‍ ചാണ്ടി വരെ അന്തരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും സമൂഹ മാദ്ധ്യമത്തില്‍ അധിക്ഷേപിക്കുന്ന വാക്കുകളാണ് വിനായകന്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. ഇതിനെതിരെ എറണാകുളം ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സിജോ ജോസഫ് ഡി.ജി.പിക്ക് പരാതി നല്‍കി രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാനന്ദന്‍, മുന്‍ എറണാകുളം എംഎല്‍എ ജോര്‍ജ് ഈഡന്‍ തുടങ്ങിയവരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിനായകന്‍ ഇകഴ്ത്തി അധിക്ഷേപിച്ചതായി യൂത്ത്‌കോണ്‍ഗ്രസ് ആരോപിക്കുന്നു. ഡിജിപിക്ക് നല്‍കിയ പരാതിക്ക് പുറമെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോള്‍ നടന്ന വിലാപയാത്രയെ വിനായകന്‍ വിമര്‍ശിച്ചിരുന്നു. അതേസമയം വിഎസ് അച്യുതാനന്ദന്റെ വിലാപയാത്രയ്ക്ക് വിനായകന്‍ അഭിവാദ്യം അര്‍പ്പിച്ചത് വാര്‍ത്തയായിരുന്നു. സമൂഹത്തിലെ പലരും ഇതിനെ വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിനായകന്റെ കുറിപ്പ് പ്രത്യക്ഷപ്പെടുന്നത്. ഫേസ്ബുക് കുറിപ്പിലാണ് മണ്‍മറഞ്ഞ നേതാക്കളെ വിനായകന്‍ അധിക്ഷേപിച്ചതായി യൂത്ത് കോണ്‍ഗ്രസിന് പരാതി നല്‍കിയത്.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

"ടിഷ്യു പേപ്പറിൽ ഒപ്പിടുന്ന ശീലമില്ല, ഫയൽ പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്"; വൈദ്യുതി കരാർ...

Save your stories

Sign in