ഏറ്റുമാനൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍
Jaihind TV News Report
Jaihind TV Web Desk
January 06, 2023
1 min read
•
Updated: May 15, 2026
കോട്ടയം: ഏറ്റുമാനൂരിൽ മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എ.യും വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ സ്വദേശി ലൈബു കെ.സാബു (29) വാണ് ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിലായത്. ഏറ്റുമാനൂർ ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന് വിൽപ്പനയ്ക്കായി യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു .
ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും,ഏറ്റുമാനൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ 0.53 ഗ്രാം എം.ഡി.എംഎ. യുമായി പിടികൂടുന്നത്. തുടർന്ന് പോലീസ് സംഘം നടത്തിയ വിശദമായ പരിശോധനയിൽ ഇയാളിൽനിന്നും 12 അര കിലോയോളം കഞ്ചാവും കൂടി കണ്ടെത്തി. ഇയാൾ ഉപയോഗിക്കുന്ന കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ജില്ലാ നാർക്കോട്ടിക്സെൽ ഡി.വൈ.എസ്.പി ജോൺ സി, കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ.ജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലൈബുവിനെ പിടികൂടിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10