കൊച്ചിയില്‍ എംഡിഎംഎ ഉള്‍പ്പെടെ മാരക ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
Jaihind TV News Report
Jaihind TV Web Desk
July 13, 2024
1 min read
•
Updated: May 24, 2026
കൊച്ചി: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി യുവാക്കൾ പിടിയിൽ. കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഇൻഫോപാർക്ക് പോലീസും ചേർന്നാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 2.92 gm തൂക്കം വരുന്ന കൊക്കെയ്ൻ, 0.37 gm എംഡിഎംഎ എന്നിവ കണ്ടെടുത്തു.
ആഷിഖ് അന്‍സാരി, സൂരജ് വി.എസ് എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കാക്കനാട് ഗ്രീന്‍ ഗാർഡന്‍ റോഡിൽ സ്ഥിതിചെയ്യുന്ന ഹാർവെസ്റ്റ് ഹോംസിൽ കൊച്ചി സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്നിന്‍റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10