Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമലയില്‍ 36കാരി ദര്‍ശനം നടത്തി

ശബരിമലയില്‍ 36കാരി ദര്‍ശനം നടത്തി
ശബരിമലയില്‍ വീണ്ടും യുവതി പ്രവേശിച്ചതായി വെളിപ്പെടുത്തല്‍. കൊല്ലം സ്വദേശി 36 വയസ്സുള്ള  മഞ്ജു എന്ന ദളിത് യുവതിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 7.30ഓടെ സന്നിധാനത്തെത്തി ദര്‍ശനം നടത്തി മടങ്ങിയതായി പറയുന്നത്. പൊലീസിന്റെ സഹായം തേടാതെയാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നാണ് 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് കൂട്ടായ്മ അറിയിച്ചത്. യുവതി ഇരുമുട്ടിക്കെട്ടുമായി 18ാം പടി കയറിയാണ് അയ്യപ്പദര്‍ശനം നടത്തിയത്. ഏകദേശം രണ്ടര മണിക്കൂറോളം സന്നിധാനത്തും അനുബന്ധ ക്ഷേത്രങ്ങളിലുമായി ചെലവഴിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. അയ്യപ്പവിശ്വാസിയായ യുവതി ഭക്തര്‍ ശബരിമലയില്‍ ആചാരപ്രകാരം അനുഷ്ഠിക്കേണ്ട എല്ലാ കാര്യങ്ങളും ചെയ്താണ് മടങ്ങിയത്. 41 ദിവസത്തെ വ്രതം അനുഷ്ഠിച്ചാണ് ഇവര്‍ മല കയറിയിട്ടുള്ളതെന്നും കൂട്ടായ്മ അവകാശപ്പെടുന്നു. ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തി രാവിലെ 10.30 ഓടെ തിരിച്ച് പമ്പയിലെത്തി. ബ്രാഹ്മണാചാരങ്ങളെ വെല്ലുവിളിച്ചിരിക്കുന്നു എന്നാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ അവകാശപ്പെടുന്നത്. ചൊവ്വാഴ്ച 6.30 മുതല്‍ 8 മണി വരെയുള്ള സന്നിധാനത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ യുവതീപ്രവേശനം നടന്നോ എന്നറിയാന്‍ അധികൃതര്‍ക്ക് പ്രയാസമുണ്ടാകില്ലെന്നും ഇവര്‍ വെല്ലുവിളിക്കുന്നു.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in