Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ദൃശ്യങ്ങള്‍ പകർത്തുന്നതിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

ദൃശ്യങ്ങള്‍ പകർത്തുന്നതിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം
  പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി. മുകേഷിന് ദാരുണാന്ത്യം. 34 വയസായിരുന്നു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടേക്കാട് വെച്ചായിരുന്നു അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്‍റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. 2 ആനകൾ അടുത്തേക്ക് വരുന്നത് കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അടുത്തുള്ള മരക്കൊമ്പിൽ തട്ടി മുകേഷ് നിലത്ത് വീണു. പിന്നാലെ എത്തിയ ആന മുകേഷിന്‍റെ തുടയിൽ ചവിട്ടി പരിക്കേൽപ്പിച്ചു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ് മുകേഷ് പ്രവർത്തിച്ചു വരുന്നത്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ പരേതനായ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ടെസയാണ് ഭാര്യ. കാസർക്കോട് ബന്ധു വീട്ടിലായിരുന്ന ഭാര്യ സംഭവം അറിഞ്ഞ് പാലക്കാട്ടേക്ക് തിരിച്ചു. ടെസ ആശുപത്രി യിലെത്തിയശേഷമേ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിക്കു എന്ന് ഡോക്ടർ അറിയിച്ചു.  

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in