Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മകള്‍ക്കെതിരായ കേസിനെ പറ്റി ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ക്ഷോഭം? കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും വി ഡി സതീശന്‍

മകള്‍ക്കെതിരായ കേസിനെ പറ്റി ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ക്ഷോഭം? കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും വി ഡി സതീശന്‍
മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി ക്ഷുഭിതനാവുന്നതില്‍ കാര്യമില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. അദ്ദേഹം പറയുന്നതു പോലെ ഇത് രാഷ്ട്രീയ പ്രേരിതമായ കേസല്ല. പുറത്തു വന്ന തെളിവുകളെ ഗൗരവത്തോടെ കാണണം. ആദായനികുതി കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന മൊഴി പ്രകാരമാണ് കേസ്. അത് രാഷ്ട്രീയ പ്രേരിതമല്ല. സ്റ്റാറ്റിയൂട്ടറി ഏജന്‍സികളുടെ തെളിവുകളുണ്ട്. കേസിനെ ഗൗരവത്തോടെ നേരിടണം. ഇതു ചോദിക്കുമ്പോള്‍ പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ടതില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. 0 ദിവസമായി നടക്കുന്ന ആശാസമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കിട്ടിയ എല്ലാ വിവരങ്ങളും തെറ്റാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞത് തെറ്റാണ്. 2019ല്‍ വര്‍ദ്ധിപ്പിച്ചതാണ്. പക്ഷേ, അത് അപര്യാപ്തമാണ്. കേരള സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ഇതില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് തങ്ങളുടെ അഭിപ്രായം. ചര്‍ച്ചയ്ക്ക് വിട്ട മന്ത്രിമാര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു ശതമാനം ആശ വര്‍ക്കര്‍മാര്‍ മാത്രമാണ് സമരം ചെയ്യുന്നതെന്ന അഭിപ്രായം അബദ്ധ ധാരണയാണെന്നും സതീശന്‍ പറഞ്ഞു.

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

കാലഘട്ടത്തിനനുസരിച്ച് പുതിയ കോഴ്സുകള്‍ അനിവാര്യം; വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ല: മന്ത്ര...

Save your stories

Sign in