Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗവർണർക്ക് നല്ല ഉപദേഷ്ടാക്കളില്ലാത്തതിന്‍റെ കുഴപ്പമായിരിക്കാം അല്ലേ, ഇതിഹാസ രാജയ്ക്ക് അഭിവാദ്യങ്ങള്‍ ; പരിഹസിച്ച് വി.ടി ബല്‍റാം

ഗവർണർക്ക് നല്ല ഉപദേഷ്ടാക്കളില്ലാത്തതിന്‍റെ കുഴപ്പമായിരിക്കാം അല്ലേ,  ഇതിഹാസ രാജയ്ക്ക് അഭിവാദ്യങ്ങള്‍ ; പരിഹസിച്ച് വി.ടി ബല്‍റാം
  പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുകയും വിവാദ പൊലീസ് നിയമഭേദഗതി റദ്ദാകുകയും ചെയ്തതിനുപിന്നാലെ തിടുക്കത്തില്‍  കൈക്കൊണ്ട തീരുമാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. 'ഗവർണർക്ക് അങ്ങനെത്തന്നെ വേണം. ആരോടുമാലോചിക്കാതെ സ്വന്തം നിലക്ക് ഇങ്ങനെ ഓരോ ഓർഡിനൻസ് ഇറക്കിയാൽ അത് വകവച്ച് തരുന്ന ഒരു സർക്കാരല്ല ഇടതുപക്ഷത്തിന്‍റേത്. കടിച്ച പാമ്പിനേക്കൊണ്ട് തന്നെ വിഷമിറക്കിച്ച ഇതിഹാസ രാജ പിണറായി സഖാവിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ. ഗവർണർക്ക് നല്ല ഉപദേഷ്ടാക്കളില്ലാത്തതിന്‍റെ കുഴപ്പമായിരിക്കാം ല്ലേ!'- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. https://www.facebook.com/vtbalram/posts/10158130842494139 അതേസമയം പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. പൊലീസ് നിയമഭേദഗതി റദ്ദായി. പൊലീസ് നിയമഭേദഗതി മൗലികാവകാശ ലംഘനവും മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്നതുമാണെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം ഇന്നലെ തീരുമാനിച്ചത്. ഭേദഗതി പിന്‍വലിക്കാനുള്ള റിപ്പീല്‍ ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.

Related articles

See all
Popular News

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 മുതൽ

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

പിഎസ്‌സി നിയമനത്തട്ടിപ്പ്: ഹൈക്കോടതി പ്രഹരത്തിന് പിന്നാലെ ചെയർമാന് എസ്ഐടി നോട്ടീസ്; മൂന്ന്...

Save your stories

Sign in