Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'വിഎസിനെ ചതിച്ചത് പാര്‍ട്ടിയിലെ യൂദാസുമാര്‍': മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്റെ കവിത

'വിഎസിനെ ചതിച്ചത് പാര്‍ട്ടിയിലെ യൂദാസുമാര്‍': മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്റെ കവിത
മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം നേതാവ് ജി സുധാകരന്റെ പരോക്ഷ വിമര്‍ശനം. 'ഇടിമുഴക്കം പോലെ ശബ്ദം, സിംഹ ഗര്‍ജ്ജനം പോലൊരു ആഹ്വാനം' എന്ന പേരില്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച കവിതയിലാണ് സുധാകരന്റെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. വി എസ് അച്യുതാനന്ദന് 2011ല്‍ തുടര്‍ഭരണം നിഷേധിച്ചത് 'യൂദാസു'മാരാണെന്ന് ജി സുധാകരന്‍ കവിതയില്‍ പരാമര്‍ശിച്ചു. തുടര്‍ഭരണം വരാതിരിക്കാന്‍ യൂദാസുമാര്‍ പത്മവ്യൂഹം തീര്‍ത്തെന്ന് അദ്ദേഹം തുറന്നടിച്ചു. കുട്ടനാടിന്റെ വീരപുത്രന്‍ എന്നാണ് വിഎസിനെ കവിതയില്‍ വിശേഷിപ്പിച്ചത്. ''കരളുറപ്പോടെ പോരാടിയ ജനസഭ, അതിങ്കല്‍ മുഖ്യനായ് വാണകാലം, വീണ്ടും വരുവാനായ് കൊതിച്ചുനാമെങ്കിലും യൂദാസുകള്‍ തീര്‍ത്ത പത്മവ്യൂഹം, മുന്നിലായ് കാണുവാന്‍ മുമ്പെ അറിയാതെ നഷ്ടമായ് ഏറെപ്പടക്കളങ്ങള്‍''-ഇതാണ് വിഎസിനെ കവിതയില്‍ പരോക്ഷമായി പ്രകീര്‍ത്തിക്കുന്ന വരികള്‍. വിഎസ്-പിണറായി പോര് പാരമ്യത്തിലെത്തിയ സമയത്ത് മുഖ്യമന്ത്രിയായിരുന്ന വി എസ് വീണ്ടും അധികാരത്തിലേറാതിരിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തിയെന്ന് അന്ന് ചര്‍ച്ചയുണ്ടായിരുന്നു. ഇത് തെളിയിക്കുന്നതാണ് സുധാകരന്റെ കവിതയിലെ പരാമര്‍ശം.

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in