Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഖാദി ബോർഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയിലേറെയാക്കുന്ന നടപടി തികഞ്ഞ അധികാര ദുർവിനിയോഗവും ജനങ്ങളോടുള്ള നഗ്നമായ വെല്ലുവിളിയുമാണെന്ന് വി.എം.സുധീരന്‍

ഖാദി ബോർഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയിലേറെയാക്കുന്ന നടപടി തികഞ്ഞ അധികാര ദുർവിനിയോഗവും ജനങ്ങളോടുള്ള നഗ്നമായ വെല്ലുവിളിയുമാണെന്ന് വി.എം.സുധീരന്‍
സംസ്ഥാന സർക്കാരും ഖാദി ബോർഡും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ഖാദി ബോർഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയിലേറെയായി വർദ്ധിപ്പിക്കാനുള്ള നീക്കത്തിന് അംഗീകാരം നൽകിയ ധനകാര്യ - വ്യവസായ മന്ത്രിമാരുടെ നടപടി തികഞ്ഞ അധികാര ദുർവിനിയോഗവും ജനങ്ങളോടുള്ള നഗ്നമായ വെല്ലുവിളിയുമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരന്‍. സംസ്ഥാന സർക്കാരും ഖാദി ബോർഡും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലാണ് ഈ നടപടി. സ്വന്തം ജീവനക്കാർക്ക് തന്നെ ശമ്പളം നൽകാൻ പ്രയാസപ്പെടുന്ന സർക്കാരിലെ മന്ത്രിമാർ ഇത്തരം തെറ്റായ നടപടികളുടെ നടത്തിപ്പുകാരായി മാറുന്നത് വളരെയേറെ വിചിത്രവും തികഞ്ഞ ജനവഞ്ചനയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏത് അഴിമതിക്കാർക്കും പിണറായി സർക്കാരിൽ മുന്തിയ പരിഗണനയും പൂർണ്ണ സംരക്ഷണവും കിട്ടുമെന്ന ലജ്ജാകരമായ അവസ്ഥയാണ് ഇതിലൂടെയെല്ലാം ആവർത്തിച്ച് പ്രകടമാകുന്നത്. തെല്ലെങ്കിലും നീതി ബോധവും ഔചിത്യ മര്യാദയുമുണ്ടെങ്കിൽ തെറ്റ് തിരുത്താനും സ്വയം പരിഹാസ്യരാകുന്ന ഇത്തരം നടപടികളിൽ നിന്നും പിന്തിരിയാനും മന്ത്രിമാർ തയ്യാറാകണമെന്നും വി.എം. സുധീരന്‍ പറഞ്ഞു.

Related articles

See all
Popular News

ട്യൂഷന്‍ ക്ലാസ്സിലേക്ക് പോവുകയായിരുന്ന സഹോദരങ്ങളെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; 12 കാരിക...

Popular News

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍: 1081 കോടി രൂപ അനുവദിച്ചു

Popular News

കനത്ത മഴ: മൂന്ന് ജില്ലകളില്‍ മതപഠന ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന...

Popular News

കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമന തട്ടിപ്പ്: മുന്‍ വി.സി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗു...

Save your stories

Sign in