Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വിഴിഞ്ഞം സമരം; ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി രണ്ടു കേസുകള്‍ കൂടി എടുത്ത് പോലീസ്

വിഴിഞ്ഞം സമരം; ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി രണ്ടു കേസുകള്‍ കൂടി എടുത്ത് പോലീസ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട്ബിഷപ്പിനെ ഒന്നാം പ്രതിയാക്കി രണ്ട് കേസുകള്‍ കൂടി എടുത്ത് പോലീസ്. തുറമുഖ നിർമാണത്തെ തടസപ്പെടുത്തുന്ന രീതിയിൽ സമരം നടത്തിയതിനും നിർമാണം നടക്കുന്ന പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയതിനുമാണ്പുതിയ കേസുകള്‍. ഇതോടെ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റൊയെ പ്രതിയാക്കി റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നവംബർ 27ന് വിഴിഞ്ഞത്ത് നടന്ന സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിന്‍റെ പേരിൽ ആർച്ച് ബിഷപ്പിനെ പ്രതിയാക്കി കേസെടുത്തിരുന്നു.  ഇതിൽ പ്രതിഷേധിച്ചാണ് സമരസമിതി പ്രവർത്തകർ വിഴിഞ്ഞം സ്റ്റേഷൻ വളഞ്ഞതും അക്രമസംഭവങ്ങള്‍ അരങ്ങേറിയതും. ഇതിന്‍റെ തുടർച്ചയായാണ് രണ്ട് കേസുകള്‍ കൂടി ബിഷപ്പിനെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതി വിധി ലംഘിച്ച് സമരക്കാര്‍ തുറമുഖനിർമാണം തടസപ്പെടുത്തിയെന്ന് പോലീസ് എഫ്ഐആറില്‍ പറയുന്നു. കേസുകളില്‍ സഹായ മെത്രാൻ ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറൽ യൂജിൻ എച്ച് പെരേര മൂന്നാം പ്രതിയുമാണ്. ഏഴ് പുരോഹിതരെയും സമരക്കാരെയും  പ്രതി ചേർത്തിട്ടുണ്ട്. പിരിഞ്ഞു പോകണമെന്ന പോലീസിന്‍റെ നിർദേശം സമരക്കാർ മുഖവിലയ്ക്കെടുത്തില്ലെന്നും എഫ്ഐആറിൽ പറയുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in