Logo
Sun, Jul 26, 2026 • 02:16 AM
LIVE TV
Watch

No business videos available

No Middle East videos available

'വിശ്വനാഥ് ആൻഡ് സൺസ്' വെഡ്ഡിംഗ് സോങ് ഏറ്റെടുത്ത് ആരാധകർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 25, 2026
1 min read
SHARE:
SAVE: Login to save

'വിശ്വനാഥ് ആൻഡ് സൺസ്' വെഡ്ഡിംഗ് സോങ് ഏറ്റെടുത്ത് ആരാധകർ

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി തെലുങ്കിലെ ഹിറ്റ് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. 'വെഡ്ഡിംഗ് സോങ്' എന്ന പേരിൽ എത്തിയ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, അത് ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായകൻ സൂര്യ തന്നെയാണെന്നതാണ്.

സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 23-ന് ഗാനത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോഴാണ് ഗാനത്തിന്റെ പൂർണ പതിപ്പ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. നിറപ്പകിട്ടാർന്ന ദൃശ്യങ്ങളും ആഘോഷമൂഡും സൂര്യ-മമിത ബൈജു കൂട്ടുകെട്ടിന്റെ മനോഹരമായ നൃത്തച്ചുവടുകളും ഗാനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

മലയാളി താരം മമിത ബൈജു നായികയാകുന്ന ചിത്രം ഫോർച്യൂൺ ഫോർ സിനിമാസ് സഹകരണത്തോടെ സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു.

ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് നടനും സംവിധായകനുമായ കെൻ കരുണാസാണ്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഇതിനോടകം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അതീവ കളർഫുൾ ശൈലിയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ വെഡ്ഡിംഗ് സോങ് ഒരു പക്കാ ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്ന സൂചനയാണ് നൽകുന്നത്.

ഇതിന് മുമ്പ് പുറത്തിറങ്ങിയ 'പട്ടാമ്പൂച്ചി' എന്ന ആദ്യ ഗാനവും വലിയ ഹിറ്റായിരുന്നു. ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയതോടെ ചിത്രത്തിനായുള്ള പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്.

റിലീസിന് മുമ്പേ ഏകദേശം ₹300 കോടിയുടെ പ്രീ-റിലീസ് ബിസിനസ് നേടി ചിത്രം റെക്കോർഡ് സൃഷ്ടിച്ചിരുന്നു. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രീ-റിലീസ് ബിസിനസാണിത്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് ഏകദേശം ₹85 കോടിക്ക് സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

സൂര്യയുടെ കരിയറിലെ 46-ാമത് ചിത്രം കൂടിയായ 'വിശ്വനാഥ് ആൻഡ് സൺസ്', ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലക്കി ഭാസ്കർ'ന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും വെങ്കി അറ്റ്ലൂരി തന്നെയാണ്.

രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നവീൻ നൂലിയാണ് എഡിറ്റിംഗ്, ബംഗ്ലാനാണ് പ്രൊഡക്ഷൻ ഡിസൈൻ. വി. വെങ്കട്ട് ആക്ഷൻ കൊറിയോഗ്രഫിയും ശേഖർ വിജെ, വിജയ് ബിന്നി എന്നിവർ നൃത്തസംവിധാനവും നിർവഹിക്കുന്നു.

'വിശ്വനാഥ് ആൻഡ് സൺസ്' 2026 ഓഗസ്റ്റ് 14-ന് ലോകമെമ്പാടും റിലീസ് ചെയ്യും. കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10