വിസ്മയയുടെ മരണം; പ്രതി കിരൺകുമാറിന്‍റെ പിതാവ് കൂറുമാറിയതായി കോടതി
Jaihind TV News Report
Jaihind TV Web Desk
February 01, 2022
1 min read
•
Updated: May 19, 2026
കൊല്ലം : വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി കിരൺകുമാറിന്‍റെ പിതാവ് സദാശിവൻ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവൻ പിള്ള വിചാരണ കോടതിയിൽ മൊഴി നൽകി. ആത്മഹത്യാ കുറിപ്പ് താൻ പോലീസിന് കൈമാറിയെന്നും കോടതിയിൽ സദാശിവൻ പിള്ള മൊഴി നൽകുകയായിരുന്നു. ഇതോടെ സദാശിവൻ പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ പോലീസിന് നൽകിയ മൊഴിയിലും മാധ്യമങ്ങൾക്കു മുന്നിലും ഇത്തരം ഒരു ആത്മഹത്യാ കുറിപ്പിനെ കുറിച്ച് സദാശിവൻപിള്ള പറഞ്ഞിരുന്നില്ല. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിസ്മയ കേസിന്‍റെ വിചാരണ തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10