Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബോക്‌സ് ഓഫീസിൽ മിന്നും തുടക്കം; ആദ്യ ഞായറാഴ്ച ‘വിസ്മയ’യ്ക്ക് 4.25 കോടി, മോഹൻലാലിന്റെ മകൾക്ക് ഗംഭീര അരങ്ങേറ്റം

ബോക്‌സ് ഓഫീസിൽ മിന്നും തുടക്കം; ആദ്യ ഞായറാഴ്ച ‘വിസ്മയ’യ്ക്ക് 4.25 കോടി, മോഹൻലാലിന്റെ മകൾക്ക് ഗംഭീര അരങ്ങേറ്റം

ബോക്‌സ് ഓഫീസിൽ ഗംഭീര തുടക്കവുമായി മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം റിലീസിന് പിന്നാലെ പ്രേക്ഷകശ്രദ്ധ നേടുകയാണ്. റിലീസിന് മുമ്പ് ഉയർന്നുവന്ന വിവിധ ബഹിഷ്‌കരണ ആഹ്വാനങ്ങളെയെല്ലാം മറികടന്ന് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സാക്‌നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ചിത്രത്തിന്റെ ആദ്യ ഞായറാഴ്ചയായ മൂന്നാം ദിനത്തിൽ ഇന്ത്യയിൽ നിന്ന് മാത്രം 4.25 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ശനിയാഴ്ച നേടിയ 3.60 കോടിയെ അപേക്ഷിച്ച് ഞായറാഴ്ച കളക്ഷനിൽ 18.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 63 ശതമാനം ഒക്യുപെൻസിയോടെ 1,212 ഷോകളാണ് ചിത്രത്തിന് ലഭിച്ചത്.

ഇതോടെ ആദ്യ മൂന്ന് ദിവസത്തെ ഇന്ത്യൻ നെറ്റ് കളക്ഷൻ 10.40 കോടിയായും ഗ്രോസ് കളക്ഷൻ 12.06 കോടിയായും ഉയർന്നു. റിലീസ് ദിനമായ വെള്ളിയാഴ്ച 2.55 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച കളക്ഷൻ 3.60 കോടിയായി ഉയർന്നു. വെള്ളിയാഴ്ച 42 ശതമാനമായിരുന്ന ഒക്യുപെൻസി ശനിയാഴ്ച 57 ശതമാനവും ഞായറാഴ്ച 63 ശതമാനവുമായി വർധിച്ചു.

വിദേശ ബോക്‌സ് ഓഫീസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ മൂന്ന് ദിവസങ്ങളിൽ വിദേശ മാർക്കറ്റുകളിൽ നിന്ന് മാത്രം 11.40 കോടി രൂപ ചിത്രം നേടിയതായാണ് റിപ്പോർട്ട്. ഇതോടെ ആദ്യ മൂന്ന് ദിവസത്തെ ആഗോള ഗ്രോസ് കളക്ഷൻ 23.46 കോടി രൂപയായി ഉയർന്നു.വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷൻ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ബോക്‌സ് ഓഫീസ് ട്രെൻഡ് നൽകുന്ന സൂചന. പ്രത്യേകിച്ച് ഞായറാഴ്ച കളക്ഷനിലുണ്ടായ വർധനവും പ്രേക്ഷക പ്രതികരണവും ചിത്രത്തിന് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്.

ആക്ഷൻ രംഗങ്ങളിലെ വിസ്മയ മോഹൻലാലിന്റെ പ്രകടനത്തിനും ജൂഡ് ആന്തണിയുടെ കഥപറച്ചിലിനും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. നായികയായുള്ള ആദ്യ ചിത്രത്തിലൂടെ തന്നെ വിസ്മയ മോഹൻലാൽ ശ്രദ്ധേയമായ സാന്നിധ്യമാകുന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.ആദ്യ മൂന്ന് ദിവസത്തെ കളക്ഷൻ കണക്കുകൾ പുറത്തുവരുമ്പോൾ, ബോക്‌സ് ഓഫീസിൽ വിസ്മയ മോഹൻലാൽ തന്റെ വരവറിയിച്ചുവെന്ന് തന്നെ പറയാം.





Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in