VIPANCHIKA| വിപഞ്ചികയ്ക്ക് യാത്രാമൊഴിയേകാന്‍ ജന്മനാട്; സംസ്‌കാരം ഇന്ന്
Jaihind TV News Report
Jaihind TV Web Desk
July 23, 2025
1 min read
•
Updated: June 01, 2026
യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്‌കാരം ഇന്ന്. കേരളപുരത്തെ വീട്ടുവളപ്പില്‍ ആണ് സംസ്‌കാരം. ഇന്നലെ രാത്രി 11:45 യോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. മെഡിക്കല്‍ കോളജില്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ആകും വീട്ടിലെത്തിക്കുക. മൂന്നുമണിയോടെ ആകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.
മകളുടെ സംസ്‌കാരം ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷാര്‍ജയില്‍ നടന്നത്. പിതാവ് നിധീഷിനൊപ്പം വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരന്‍ വിനോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. തുടര്‍ന്നാണ് മാതാവ് ഷൈലജ വിപഞ്ചികയുടെ മൃതദേഹവുമായി നാട്ടിലെത്തിയത്. ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്.
മാതാവ് ഷൈലജ നല്‍കിയ പരാതിയില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായിരുന്ന നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കുണ്ടറ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനന്‍ മൂന്നാം പ്രതിയുമാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10