Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

പൊങ്കൽ ആഘോഷമാക്കാൻ 'പോക്കറ്റ് നോവൽ'; വിജയ് സേതുപതിക്കൊപ്പം മാളവിക മോഹനനും രാജ് ബി ഷെട്ടിയും, റിലീസ് ജനുവരി 14ന്

പൊങ്കൽ ആഘോഷമാക്കാൻ 'പോക്കറ്റ് നോവൽ'; വിജയ് സേതുപതിക്കൊപ്പം മാളവിക മോഹനനും രാജ് ബി ഷെട്ടിയും, റിലീസ് ജനുവരി 14ന്


തമിഴ് സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ വിജയ് സേതുപതിയും സംവിധായകൻ ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്ന 'പോക്കറ്റ് നോവൽ' 2027 പൊങ്കൽ റിലീസായി ജനുവരി 14ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. 'ആരണ്യകാണ്ഡം', 'സൂപ്പർ ഡീലക്സ്' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ത്യാഗരാജൻ കുമാരരാജയും വിജയ് സേതുപതിയും 'സൂപ്പർ ഡീലക്സിന്' ശേഷം വീണ്ടും കൈകോർക്കുന്നു എന്നതിനാൽ പ്രഖ്യാപനം മുതൽ തന്നെ ചിത്രം വലിയ പ്രതീക്ഷയാണ് നൽകുന്നത്.

വിജയ് സേതുപതിക്കൊപ്പം മാളവിക മോഹനൻ, കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കന്നഡയിലെ ശ്രദ്ധേയ നടൻ രാജ് ബി ഷെട്ടി 'പോക്കറ്റ് നോവലിലൂടെ' തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ആൻഡ്രൂ ലൂയിസ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായും സംഗീത സംവിധാനം ജി.വി. പ്രകാശ് കുമാറുമാണ് നിർവഹിക്കുന്നത്. സത്യരാജ് നടരാജൻ എഡിറ്റിംഗും ധിലീപ് സുബ്ബരായൻ ആക്ഷൻ കൊറിയോഗ്രഫിയും കൈകാര്യം ചെയ്യുന്നു.

ടൈലർ ഡർഡൻ ആൻഡ് കിനോ ഫിസ്റ്റ് (Tyler Durden and Kino Fist) എന്നീ ബാനറുകളിൽ ത്യാഗരാജൻ കുമാരരാജയും എസ്.ഡി. എഴിൽമതിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വ്യത്യസ്തമായ ആഖ്യാനശൈലിയും കരുത്തുറ്റ താരനിരയും അണിനിരക്കുന്ന 'പോക്കറ്റ് നോവൽ' 2027-ലെ പൊങ്കൽ റിലീസുകളിൽ ഏറ്റവും ശ്രദ്ധേയമാകുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ. പി.ആർ.ഒ: പ്രതീഷ് ശേഖർ.


Related articles

See all
Entertainment

ടിക്കറ്റ് ബുക്കിംഗിൽ തരംഗമായി നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2 - മഹാശക്തി'; വിജയകരമായ രണ്ടാം...

Entertainment

ആരാധകരെ കാണാൻ ദുൽഖർ സൽമാനും ‘ആകാശംലോ ഒക താര’ ടീമും ഇന്ന് കൊച്ചിയിൽ; ഫോറം മാളിൽ പ്രത്യേക പര...

Popular News

രവി മോഹൻ - യോഗി ബാബു കൂട്ടുകെട്ടിലെ 'ആൻ ഓർഡിനറി മാൻ'; നടൻ സിദ്ധാർത്ഥ് ആലപിച്ച 'ലോർഡ ലബക്ക'...

Entertainment

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരു സസ്പെൻസ് ത്രില്ലർ; ജഗദീഷും സുധീഷും ഒന്നിക്കുന്ന 'ഓറ'യ്ക്ക് തു...

Save your stories

Sign in