Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗാന്ധിയൻ ആശയങ്ങളും തലമുറകളുടെ ചിന്തകളും കോർത്തിണക്കി പുതിയ ചിത്രം; അണിയറയിൽ പ്രമുഖ താരനിര

ഗാന്ധിയൻ ആശയങ്ങളും തലമുറകളുടെ ചിന്തകളും കോർത്തിണക്കി പുതിയ ചിത്രം; അണിയറയിൽ പ്രമുഖ താരനിര

സ്വന്തം അച്ചടക്കത്തിലും ഉറച്ച നിലപാടുകളിലും ജീവിക്കുന്ന ഡോ. ആനന്ദ് ശിവൻ എന്ന പ്രായമായ ഗാന്ധിയൻ ഡോക്ടറുടെയും, അദ്ദേഹത്തിന്റെ പൂർണ്ണ സത്യങ്ങളെ ശാന്തമായി ചോദ്യം ചെയ്യുന്ന മകളും ഡോക്യുമെന്ററി സംവിധായികയുമായ കാർത്തിയുടെയും ജീവിതത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. ദൈനംദിന ജീവിതത്തിലെ ഇവരുടെ സംഭാഷണങ്ങളിലൂടെ ആദർശങ്ങളും അനുകമ്പയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ നേർത്ത അതിർവരമ്പുകളെ ചിത്രം മനോഹരമായി തുറന്നുകാട്ടുന്നു. ഒപ്പം, ആനന്ദിന്റെ വിശ്വസ്തനായ ജഗദീശന്റെ നിശബ്ദമായ മാറ്റങ്ങളും കഥയിൽ പ്രധാന പ്രമേയമാകുന്നു.

ചിത്രത്തിൽ പ്രധാന കഥാപാത്രമായ ഡോ. ആനന്ദ് ശിവനെ ദിനേശ് പണിക്കരും, മകൾ കാർത്തിയെ പ്രശസ്ത നടി ഗൗതമിയും അവതരിപ്പിക്കുന്നു. ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി ആനന്ദ്ജിയോടൊപ്പം കൂടുന്ന വിശ്വസ്തൻ ജഗദീശനായി വഞ്ചിയൂർ പ്രവീൺകുമാറാണ് വേഷമിടുന്നത്.

വേണു നായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു നായർ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം, സംഗീതം, പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈൻ എന്നിവ നിർവ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം: പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ്: പ്രദീപ് ചന്ദ്രൻ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: ബി. ജയചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അരുൺ നായർ. ശ്രീ ലക്ഷ്മണാചാര്യയുടെ വരികൾക്ക് സരിത രാജീവ് ആലാപനം നിർവ്വഹിക്കുന്നു. കല: അരുൺ രഘു ആനാട്, കോസ്റ്റ്യും രൂപകല്പന: വി. എൻ, കോസ്റ്റ്യും: ശ്രീജിത്ത്, ചമയം: രാജേഷ് വെള്ളനാട്, കളറിസ്റ്റ്: അരുൺകുമാർ എം, പി.ആർ.ഒ: അജയ് തുണ്ടത്തിൽ

Related articles

See all
Popular News

ആക്ഷനും കോമഡിയും ഒത്തുചേരുന്ന ‘സീൻ’; സൂര്യയുടെ മാസ് പ്രകടനവുമായി കിടിലൻ ഗ്ലിംപ്സ് വീഡിയോ പ...

Popular News

മാർഗംകളി താളവും റാപ്പും ഒന്നിച്ച്; തരംഗമായി 'ഡിസ്കോ'യിലെ 'ഇതിന്നോ ആദമേ' ഗാനം, നവംബർ 6-ന് ച...

Popular News

തലൈവരുടെ ഗ്രാന്റ് എൻട്രി; 40 വർഷങ്ങൾക്കുശേഷം തിയേറ്ററിൽ ആരാധകർക്കൊപ്പം സിനിമ കണ്ട് സൂപ്പര്...

Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Save your stories

Sign in